Chiking
Latest News

യുപിയില്‍ ഒറ്റക്ക് മത്സരിക്കാനൊരുങ്ങി കോണ്‍ഗ്രസ്; ഇന്ന് യോഗം ചേരും

Web Desk
Indian Telegram Android App Indian Telegram IOS App

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി കോണ്‍ഗ്രസ്. എസ്പിയും ബിഎസ്പിയും സഖ്യം പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാനായി ലക്‌നൗവില്‍ ഇന്ന് കോണ്‍ഗ്രസ് യോഗം ചേരും. സഖ്യത്തോട് കരുതലോടെ പ്രതികരിച്ചാല്‍ മതിയെന്നാണ് പാര്‍ട്ടിയുടെ തീരുമാനം.

കോണ്‍ഗ്രസിനെ ഒഴിവാക്കി എസ്പിയും ബിഎസ്പിയും ഒരുമിച്ച് മത്സരിക്കുമെന്ന് അഖിലേഷ് യാദവും മായാവതിയും ഇന്നലെ സംയുക്തമായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തര്‍പ്രദേശില്‍ ഒറ്റക്ക് മത്സരിക്കുന്നതിന്റെ സാധ്യതകള്‍ കോണ്‍ഗ്രസ് ആലോചിക്കുന്നത്. തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ വിലയിരുത്താനായി കോണ്‍ഗ്രസ് ലക്‌നൗവില്‍ ഇന്ന് യോഗം ചേരും. ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഗുലാംനബി ആസാദിന്റെ നേതൃത്വത്തിലാണ് യോഗം. ഇന്നലെ ഇരുപാര്‍ട്ടികളുടെയും പ്രഖ്യാപനം വന്നതിന് പിന്നാലെ ഗുലാംനബി ആസാദ് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സഖ്യപ്രഖ്യാപനത്തോട് കരുതലോടെ പ്രതികരിച്ചാല്‍ മതിയെന്നാണ് പാര്‍ട്ടിയുടെ തീരുമാനം

Top