Chiking
Latest News

സാമ്പത്തിക സംവരണ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം; നിയമമായി

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: സാമ്പത്തിക സംവരണ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ബില്ല് അംഗീകരിച്ചതോടെ സംവരണ നിയമം ഉടന്‍ പ്രാബല്യത്തില്‍ വരും. ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. സാമ്പത്തിക സംവരണ നിയമം അനുസരിച്ച് എല്ലാ മതവിഭാഗത്തില്‍പ്പെട്ടവര്‍ക്കും സാമ്പത്തിക സംവരണം ലഭിക്കും. നിലവിലെ സംവരണത്തെ ഇതു ബാധിക്കില്ല. തവര്‍ചന്ദ് ഗെലോട്ടാണ് ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചത്. സാമ്പത്തിക നീതി ഉറപ്പാക്കുകയാണു സാമ്പത്തിക സംവരണത്തിന്റെ ലക്ഷ്യമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ലോക്‌സഭയില്‍ പറഞ്ഞു.

ഭരണഘടനയുടെ പതിനഞ്ചാം വകുപ്പില്‍ ‘സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ വിദ്യാഭ്യാസ ഉന്നമനത്തിനു പ്രത്യേക വ്യവസ്ഥ കൊണ്ടുവരുന്നതിനു തടസ്സമില്ലെ’ന്ന 6ാം അനുച്ഛേദമാണു ഭേദഗതിയായി ലോക്‌സഭ കൂട്ടിച്ചേര്‍ത്തത്. സ്വകാര്യ എയ്ഡഡ്, അണ്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ക്കു വ്യവസ്ഥ ബാധകമാണ്, ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കു ബാധകമല്ല. 10% ആണു പരമാവധി സംവരണ പരിധി.

6ാം വകുപ്പും ആറാം അനുച്ഛേദവും കൂട്ടിച്ചേര്‍ത്താണു ഭേദഗതി ചെയ്തത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ 10% തൊഴില്‍ സംവരണം ഉറപ്പാക്കുന്നതാണിത്. പട്ടിക, പിന്നാക്ക വിഭാഗങ്ങള്‍ക്കും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്നവര്‍ക്കും വിദ്യാഭ്യാസ സംവരണം നല്‍കാനുള്ള ഭരണഘടനാ വകുപ്പിലും സ്വകാര്യ എയ്ഡഡ്, അണ്‍ എയ്ഡഡ് സ്ഥാപനങ്ങളെക്കുറിച്ചു പരാമര്‍ശമുണ്ട്.

Top