Chiking
Latest News

ജിഎസ്ടി ഘടന പൊളിച്ചെഴുതണം : രാഹുല്‍ ഗാന്ധി

Web Desk
Indian Telegram Android App Indian Telegram IOS App

അബുദാബി: ജിഎസ്ടി ഘടനയെ മാറ്റിയെഴുതണമെന്ന്‌ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അബുദാബിയില്‍ ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രഫഷനല്‍ ഗ്രൂപ്പ് സംഘടിപ്പിച്ച വ്യവസായികളുടെ യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഒറ്റ നികുതിയെന്ന് പറഞ്ഞിട്ട് 5 തരം നികുതികളാണ് ചുമത്തുന്നതെന്നും പറഞ്ഞു. 15 വര്‍ഷമായി രാഷ്ട്രീയത്തിലുള്ള തന്നെ എതിരാളികള്‍ വിചാരിച്ചാല്‍ എഴുതിത്തള്ളാനാകില്ലെന്നു രാഹുല്‍ പറഞ്ഞു.

ഒറ്റ സാമ്പത്തിക വിദ്ഗധന്‍ പോലും നോട്ട് നിരോധനം നേട്ടമാണെന്നു പറഞ്ഞിട്ടില്ല.സമ്പദ്‌വ്യവസ്ഥയുടെ കുത്തകവല്‍ക്കരണമാണിപ്പോള്‍ ഇന്ത്യയില്‍. ഇരുപതോളം വമ്പന്മാരുടെ കയ്യിലാണു ബാങ്കിങ്. റഫാല്‍ തന്നെ ഏറ്റവും വലിയ ഉദാഹരണം. വിമാനം നിര്‍മിച്ച് ഒരു പരിചയവുമില്ലാത്ത അനില്‍ അംബാനിക്ക് 30,000 കോടിയുടെ നേട്ടമാണ് ഉണ്ടാക്കികൊടുത്തത്.കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജിഎസ്ടിയുടെ ഘടന മാറ്റും.

മന്‍മോഹന്‍സിങ്ങിന്റെ ഉദാരവല്‍ക്കരണ നയം പിന്തുടരുന്നതിനൊപ്പം തൊഴിലില്ലായ്മയ്ക്കു പരിഹാരം കാണും. ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ പ്രോല്‍സാഹിപ്പിക്കും.ആരോഗ്യരംഗത്ത് അടിസ്ഥാന സൗകര്യവികസനം നടപ്പാക്കും. മെയ്ക് ഇന്‍ ഇന്ത്യ എന്ന ആശയം നല്ലതായതിനാല്‍ പോരായ്മകള്‍ പരിഹരിച്ച് അതു തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഐബിപിജി ചെയര്‍മാന്‍ ബി.ആര്‍ ഷെട്ടി, വൈസ് ചെയര്‍മാന്‍ എം.എ യൂസഫലി എന്നിവര്‍ പ്രസംഗിച്ചു.

അക്കൗണ്ടില്‍ 15 ലക്ഷം വീതം ഇടുമെന്നൊന്നും കള്ളം പറയാന്‍ ഞാന്‍ നരേന്ദ്ര മോദിയല്ല. ആന്ധ്രയ്ക്കു പ്രത്യേക പരിഗണന നല്‍കുമെന്നതടക്കം പറയുന്ന കാര്യങ്ങള്‍ കോണ്‍ഗ്രസ് ചെയ്യും. റഫാല്‍ വിഷയത്തില്‍ ഇതു ട്രെയിലര്‍ മാത്രമാണ്. നിര്‍മല സീതാരാമനെക്കുറിച്ചു മോശമായി സംസാരിച്ചെന്നതു വ്യാജപ്രചാരണം. പ്രധാനമന്ത്രി എന്തുകൊണ്ട് പാര്‍ലമെന്റില്‍ വരുന്നില്ല? തന്നെ പ്രതിരോധിക്കാന്‍ വനിതാമന്ത്രിയെ നിയോഗിക്കുകയാണോ വേണ്ടതെന്നാണു ചോദിച്ചത്. പുരുഷമന്ത്രിയാണു സംസാരിച്ചിരുന്നതെങ്കില്‍ അപ്പോഴും ഇതു തന്നെ ചോദിച്ചേനേ എന്ന് ദുബൈ വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

Top