Chiking
Latest News

കശ്മീരില്‍ ഏറ്റുമുട്ടല്‍; കൊടുംഭീകരനുള്‍പ്പെടെ രണ്ടുപേരെ സുരക്ഷാസേന വധിച്ചു

Web Desk
Indian Telegram Android App Indian Telegram IOS App

ശ്രീനഗര്‍: കൊടുംഭീകരനുള്‍പ്പെടെ രണ്ടുപേരെ ജമ്മു കശ്മീരിലെ ഏറ്റുമുട്ടലില്‍ സുരക്ഷാസേന വധിച്ചു.തെക്കന്‍ കശ്മീരിലെ കുല്‍ഗാം ജില്ലയിലെ കാട്‌പോറ മേഖലയില്‍ നടത്തിയ തിരച്ചിലിലാണ് ഏറ്റുമുട്ടലുണ്ടായത്.ഭീകരര്‍ ഒളിച്ചിരിക്കുന്നെന്ന രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പരിശോധനയ്‌ക്കെത്തിയ സേനയ്ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. കൊല്ലപ്പെട്ട രണ്ടാമന്റെ പേര് ഷക്കീല്‍ അഹമ്മദ് ധര്‍ എന്നാണ്. മേഖലയില്‍നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും സുരക്ഷാസേന കണ്ടെത്തിയിട്ടുണ്ട്.

ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് (ഐഇഡി) ഉപയോഗിക്കുന്നതില്‍ അതിവിദഗ്ധനായ സീനത്തുല്‍ ഇസ്‌ലാമിനെ കൊലപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. നേരത്തെ ഹിസ്ബുല്‍ മുജാഹിദ്ദീനുമായി ചേര്‍ന്നുപ്രവര്‍ത്തിച്ചിരുന്ന ഇയാള്‍ നിലവില്‍ അല്‍ ബാദര്‍ എന്ന ഭീകരസംഘടനയുമായി ചേര്‍ന്നാണു പ്രവര്‍ത്തിച്ചിരുന്നത്.

Top