Chiking
Latest News

കളളക്കണക്ക് നല്‍കിയത് തെറ്റ്; ഭക്തരുടെ വികാരം തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്: രമേശ് ചെന്നിത്തല (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശത്തെക്കുറിച്ച് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ കളളക്കണക്ക് നല്‍കിയത് അക്ഷന്തവ്യമായ തെറ്റെന്ന് പ്രതിപക്ഷനേതാവ് ചെന്നിത്തല. ഭക്തരുടെ വികാരം തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. തുടക്കം മുതല്‍ വിശ്വാസികളെ വ്രണപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമം. പൊലീസ് കളളക്കണക്ക് നല്‍കിയതിനെക്കുറിച്ച് സര്‍ക്കാര്‍ വിശദീകരിക്കണമെന്നും രമേശ് ചെന്നിത്തല പേരാമ്പ്രയില്‍ പറഞ്ഞു.

ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന പേരില്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ യുവതികളുടെ പട്ടിക നല്‍കിയതില്‍ നിഗൂഢമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഉന്നത നീതീപീീത്തിന് മുന്‍പില്‍ കേരളത്തെയാകെ അപമാനിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് കേരളത്തെ കലാഭൂമിയാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ മലപ്പുറം മഞ്ചേരിയില്‍ പറഞ്ഞു.

വിവാദത്തില്‍ ദേവസ്വംവകുപ്പും ദേവസ്വം ബോര്‍ഡും കൈകഴുകി. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച 51 പേരുടെ പട്ടികയില്‍ ഉത്തരവാദിത്തമില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറും വ്യക്തമാക്കി. പട്ടികയിലെ പിഴവിനെ മന്ത്രി ഇ.പി.ജയരാജന്‍ ന്യായീകരിച്ചപ്പോള്‍, പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്ന് കാനം രാജേന്ദ്രന്‍ തുറന്നടിച്ചു.

അതേസമയം പട്ടികയിലെ തെറ്റുകള്‍ പുനഃപരിശോധിക്കുമെന്ന് പൊലീസ്. പ്രായം പരിശോധിച്ച് പട്ടിക വീണ്ടും നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് പൊലീസിന്റെ നടപടി. ഇതിനായി ഓണ്‍ലൈന്‍ റജിസ്‌ട്രേഷന് നല്കിയ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കും. അപേക്ഷയിലെ പ്രായവും ജനനതീയതിയും നേരത്തെ ഒത്തുനോക്കിയിരുന്നില്ല.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക.

Top