Chiking
Latest News

സര്‍ക്കാര്‍ തയാറാക്കിയ പട്ടികയല്ല; ശബരിമല യുവതീപ്രവേശ പട്ടികയെക്കുറിച്ചുളള വിവാദം അപ്രസക്തം: കോടിയേരി ബാലകൃഷ്ണന്‍

Web Desk
Indian Telegram Android App Indian Telegram IOS App

കൊല്ലം: ശബരിമല യുവതീപ്രവേശ പട്ടികയെക്കുറിച്ചുളള വിവാദം അപ്രസക്തമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാര്‍ തയാറാക്കിയ പട്ടികയല്ല. ഓണ്‍ലൈന്‍ റജിസ്‌ട്രേഷനിലെ വിവരങ്ങളാണത്. എഴുതിയപ്പോള്‍ തെറ്റുവന്നെങ്കില്‍ പരിശോധിക്കേണ്ടതാണെന്നും കോടിയേരി ബാലകൃഷ്ണന്‍ കൊല്ലത്ത് പറഞ്ഞു.

അതേസമയം പട്ടികയില്‍ ഉത്തരവാദിത്തമില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറും വ്യക്തമാക്കി. പട്ടികയിലെ പിഴവിനെ മന്ത്രി ഇ.പി.ജയരാജന്‍ ന്യായീകരിച്ചപ്പോള്‍, പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്ന് കാനം രാജേന്ദ്രന്‍ തുറന്നടിച്ചു. പിഴവുണ്ടെന്നു ബോധ്യപ്പെട്ടതോടെയാണ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച യുവതികളുടെ പട്ടികയെ ദേവസ്വം വകുപ്പും ബോര്‍ഡും കൈയൊഴിഞ്ഞത്. പട്ടികയില്‍ ആശയക്കുഴപ്പമില്ലെന്നായിരുന്നു ദേവസ്വം മന്ത്രിയുടെ പ്രതികരണം. പട്ടിക നല്‍കിയത് ദേവസ്വം വകുപ്പല്ല.

പട്ടികയുടെ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്ന നിലപാടിലാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. സര്‍ക്കാരിന്റെ കൈയിലുള്ള രേഖകള്‍ പ്രകാരമാണ് കോടതിയില്‍ പട്ടിക നല്‍കിയതെന്ന് മന്ത്രി ഇ.പി.ജയരാജന്‍ വിശദീകരിച്ചു. സര്‍ക്കാരിനെതിരെയായിരുന്നു സി.പി.ഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്റെ വിമര്‍ശനം.

Top