Chiking
Latest News

വ്യാജ വാര്‍ത്തകള്‍ പരത്തുന്ന മാധ്യമങ്ങളുടെയും പെലെയുടെയും വായടപ്പിച്ച് നെയ്മര്‍

Web Desk
Indian Telegram Android App Indian Telegram IOS App

ബ്രസീലിയ: ഫുട്‌ബോളിന്റെ ഇതിഹാസം സാക്ഷാല്‍ പെലെക്കും, തന്നെക്കുറിച്ചു വ്യാജ വാര്‍ത്തകള്‍ പരത്തുന്ന മാധ്യമങ്ങള്‍ക്കും ഒരുപോലെ മറുപടി നല്‍കിയിരിക്കുകയാണ് ബ്രസീലിയന്‍ താരം നെയ്മര്‍ ജൂനിയര്‍. നെയ്മറെ കുറിച്ച് കുറച്ചു ദിവസമായി വ്യാജ വാര്‍ത്തകള്‍ പരക്കുകയാണ്. ബാഴ്‌സലോണയില്‍ നിന്നും പാരീസ് സെന്റ് ജര്‍മനിലേക്ക് പോകാന്‍ എടുത്ത തീരുമാനം താരത്തിന് ഇപ്പോള്‍ തെറ്റായിരുന്നു എന്നു തോന്നുന്നതായും അതിന്റെ പേരില്‍ അദ്ദേഹം പാശ്ചാത്തപിക്കുന്നു എന്നുമൊക്കെയാണ് വാര്‍ത്തകള്‍ പരക്കുന്നത്, കൂടാതെ ബാഴ്‌സയിലേക്ക് താരത്തിന് തിരികെ പോകാന്‍ ഉള്ള ശ്രമങ്ങളും അദ്ദേഹം നടത്തുന്നു എന്നാണ് മാധ്യമങ്ങള്‍ പറഞ്ഞു പരത്തുന്നത്. മറ്റൊരു സംഘം താരം റയല്‍ മാഡ്രിഡിലേക്ക് പോകാന്‍ തയ്യാറായി നില്‍ക്കുകയാണ് എന്ന വാര്‍ത്തയാണ് പരത്തുന്നത്. എന്നാല്‍ ഈ രണ്ടു വര്‍ത്തകളും നെയ്മര്‍ നിഷേധിച്ചു.

ബാഴ്‌സയില്‍ തനിക്ക് കിട്ടേണ്ട അംഗീകാരം പോലും പലപ്പോഴും മെസ്സിയുടെ പേരില്‍ ചാര്‍ത്തപ്പെടുന്നു എന്ന ചിന്ത മൂലം റെക്കോര്‍ഡ് തുകക്കാണ് നെയ്മര്‍ ബാഴ്‌സയുടെ പടിയിറങ്ങിയത്. അതു വെറുമൊരു ചിന്ത മാത്രം അല്ലായിരുന്നു അതൊരു യാഥാര്‍ഥ്യം തന്നെ ആയിരുന്നു. ചാമ്പ്യന്‍സ് ലീഗിലെ നിര്‍ണായക മത്സരത്തില്‍ തന്റെ ഒറ്റയൊരാളുടെ മികവ് കൊണ്ട് PSGയെ തകര്‍ത്ത മത്സരം മാത്രം നോക്കിയാല്‍ മതി അത് മനസിലാക്കാന്‍. റെക്കോര്‍ഡ് തുകക്ക് ബാഴ്‌സയില്‍ നിന്നും പാരീസില്‍ എത്തിയ താരം അവിടെ സന്തുഷ്ഠനാണ്. ഗോളടിച്ചുകൊണ്ടും അടിപ്പിച്ചുകൊണ്ടും താരം സന്തോഷവാനായി മുന്നേറുകയാണ്.

താന്‍ പലപ്പോഴും കളിക്കളത്തില്‍ അഭിനയിക്കുന്നു എന്നു പരിഭവപ്പെട്ട ഫുട്‌ബോള്‍ ഇതിഹാസം പെലെക്കും നെയ്മര്‍ മറുപടി നല്‍കി. പെലെയുടെ വിമര്‍ശനത്തെ താന്‍ അംഗീകരിക്കുന്നു എന്നും, എല്ലായ്‌പ്പോഴും താന്‍ അഭിനയിക്കുകയല്ല എന്നും നെയ്മര്‍ പറഞ്ഞു..

Top