Chiking
Latest News

എംജി.യുടെ ഇന്ത്യയിലെത്തിക്കുന്ന ആദ്യ വാഹനം ഹെക്ടറിന്റെ ടീസര്‍ വീഡിയോ പുറത്ത്(വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App


ബെയ്ജിങ്:ചൈനയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ SAIC (ഷാന്‍ഹായ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി കോര്‍പറേഷന്‍) മോട്ടോര്‍സ് ഉടമസ്ഥതയിലുള്ള ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജി (മോറിസ് ഗാരേജസ്) യുടെ ഇന്ത്യന്‍ വിപണി പ്രവേശനത്തെക്കുറിച്ച് ഏറെക്കാലമായി കേട്ടു തുടങ്ങിയിട്ട്. ഇപ്പോഴിതാ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് എംജി.കമ്പനി ഇന്ത്യയിലെത്തിക്കുന്ന ആദ്യ വാഹനം ഹെക്ടര്‍ ആയിരിക്കുമെന്നാണ് പുതിയ വാര്‍ത്ത.

ഗ്രീക്ക് ദേവനായ ഹെക്ടറില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് വാഹനത്തിന് എംജി ഈ പേരു നല്‍കിയിരിക്കുന്നത്. വാഹനം ഈ വര്‍ഷം രണ്ടാ പാദത്തില്‍ വിപണിയിലെത്തുമെന്നും ജീപ്പ് കോംപസ്, ടാറ്റ ഹാരിയര്‍ തുടങ്ങിയവര്‍ എതിരാളികളാകുന്ന വാഹനത്തിനു 14 ലക്ഷം മുതല്‍ 18 ലക്ഷം വരെയായിരിക്കും വിലയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. വാഹനത്തിന്റെ ആദ്യ ടീസര്‍ വീഡിയോ കമ്പനി പുറത്തു വിട്ടു.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക

Top