Chiking
Latest News

ബിജെപിയും ശിവസേനയും തമ്മിലുള്ള പിണക്കം മാറുമോ?; ബാല്‍താക്കറെയുടെ സ്മാരകത്തിനായി 100 കോടി അനുവദിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍

Web Desk
Indian Telegram Android App Indian Telegram IOS App

മുംബൈ:ബാല്‍താക്കറെയുടെ സ്മാരകത്തിനായി മഹാരാഷ്ട്രസര്‍ക്കാര്‍ നൂറുകോടിരൂപ അനുവദിച്ചതിനുപിന്നാലെ, ശിവസേനയ്ക്കും ബിജെപിക്കുമിടയില്‍ മഞ്ഞുരുകുന്നതായി സൂചന. സേനയുടെ വര്‍ഷങ്ങളായുള്ള ആവശ്യത്തിനാണ് ദേവേന്ദ്രഫഡ്‌നാവിസ് പച്ചക്കൊടികാട്ടിയത്. സ്മാരകത്ത ഭൂമിപൂജയ്ക്കായി പ്രധാനമന്ത്രിയെ ക്ഷണിക്കാന്‍ സേന തീരുമാനിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

പിണങ്ങിനില്‍ക്കുന്ന സേനയെ ഒന്നിച്ചുകൊണ്ടുപോകാന്‍ ബിജെപി ആവുന്നതെല്ലാം പയറ്റുന്നതിന്റെ ഭാഗമായാണ് ബാല്‍താക്കറെയ്ക്ക് മുംബൈയിലൊരു സ്മാരകം എന്ന സേനയുടെ വര്‍ഷങ്ങളായുള്ള ആവശ്യം അംഗീകരിച്ചത്. മുംബൈ ദാദറില്‍ മേയറുടെ ബംഗ്ലാവ് സ്ഥിതിചെയ്യുന്ന കോര്‍പറേഷന്റെ സ്ഥലത്താണ് സ്മാരകംപണിയുക.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് സ്മാരകത്തിന്റെ നിര്‍മാണം ആരംഭിക്കാനാണ് നീക്കം. പിന്നാലെ, ഭൂമിപൂജയ്ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ എത്തിക്കാന്‍ ശിവസേനതന്നെ ശ്രമം ആരംഭിച്ചതായാണ് സൂചന.ഇത്, ബിജെപിക്കും ശിവസേനയ്ക്കുമിടയില്‍ മഞ്ഞുരുകുന്നതിന്റെ സൂചനയായി രാഷ്ട്രീയവൃത്തങ്ങള്‍ വിലയിരുത്തുന്നു.

ഒപ്പം ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള നീക്കങ്ങള്‍ രാഷ്ട്രീയമായി ഗുണംചെയ്യുമെന്ന പ്രതീക്ഷ ബിജെപിക്കുമുണ്ട്. ഇനിയുള്ള തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കൊപ്പംമല്‍സരിക്കില്ലെന്ന് ശിവസേന നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത് സേനയുടെ സ്ഥാപകനേതാവിന്റെ സ്മാരകത്തിലൂടെ പഴങ്കഥയാകുമോയെന്നാണ് രാഷ്ട്രീയവൃത്തങ്ങള്‍ നിരീക്ഷിക്കുന്നത്.

Top