Chiking
Latest News

കോപാ ഡെല്‍ റേ: മെസിയില്ലാതെ കളത്തിലിറങ്ങി; ബാഴ്‌സയ്ക്ക് വമ്പന്‍ തോല്‍വി

Web Desk
Indian Telegram Android App Indian Telegram IOS App

മാഡ്രിഡ്: കോപാ ഡെല്‍ റേ കിരീടത്തിന്റെ ക്വാര്‍ട്ടറിലെ ആദ്യപാദ മല്‍സരത്തില്‍ സെവിയ്യക്കെതിരേ ഇറങ്ങിയ ബാഴ്‌സയ്ക്ക് അടിപതറി. മെസ്സിയില്ലാതെ കളിച്ച ടീം 20ന് സെവിയ്യയോട് തോറ്റു. മെസ്സിയെ പുറത്തിരുത്തി പുതിയ താരം കെവിന്‍ പിന്‍സ് ബോട്ടങ്ങിനെ കളത്തിലിറക്കിയ കോച്ചിന്റെ തീരുമാനം തെറ്റിക്കുന്ന തരത്തിലായിരുന്നു ബാഴ്‌സയുടെ പ്രകടനം. സെവിയ്യക്കായി 58ാം മിനിറ്റില്‍ പാബ്ലോ സറാബിയ്യയും 76ാം മിനിറ്റില്‍ ബെന്‍ യെഡറും ഗോള്‍ നേടി.

ആദ്യപകുതിയില്‍ കളിക്കാതിരുന്ന ലൂയിസ് സുവാരസിനെയും കുടീഞ്ഞ്യോയെയും രണ്ടാം പകുതിയില്‍ ഇറക്കിയെങ്കിലും കളിയില്‍ ബാഴ്‌സ തോല്‍ക്കുകയായിരുന്നു. ബാഴ്‌സയുടെ മൈതനത്ത് നടന്ന മല്‍സരത്തിലെ തോല്‍വി ടീമിനെ സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്. അടുത്ത പാദ മല്‍സരം 30നാണ്. തുടര്‍ച്ചയായി നാലുവര്‍ഷവും കോപാ ഡെല്‍ റേ കപ്പ് ബാഴ്‌സയാണ് നേടിയത്.

Top