Chiking
Latest News

‘സൗന്ദര്യമല്ലാതെ രാഷ്ട്രീയധാരണ പ്രിയങ്കയ്ക്കില്ല’; പ്രിയങ്ക ഗാന്ധിക്കെതിരെ വിവാദ പരാമര്‍ശവുമായി ബിജെപി മന്ത്രി

Web Desk
Indian Telegram Android App Indian Telegram IOS App

പാറ്റ്‌ന: സൗന്ദര്യം ഉള്ളതുകൊണ്ടാണ് പ്രിയങ്ക ഗാന്ധിക്ക് സ്ഥാനം ലഭിച്ചതെന്ന വിവാദ പരാമര്‍ശനുമായി ബിജെപി മന്ത്രി. ബിഹാറിലെ ബിജെപി മന്ത്രി വിനോദ് നാരായണ്‍ ഝായാണ് പ്രിയങ്കക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്.

”സൗന്ദര്യമല്ലാതെ രാഷ്ട്രീയധാരണ പ്രിയങ്കയ്ക്കില്ല. സൗന്ദര്യം വോട്ടാകില്ല. ഭൂമികുംഭകോണത്തില്‍ ആരോപണവിധേയനായ റോബര്‍ട്ട് വാദ്രയുടെ ഭാര്യയാണ് പ്രിയങ്ക ഗാന്ധി” വിനോദ് നാരായണ്‍ ഝാ പറഞ്ഞു. പ്രസ്താവനയില്‍ മാപ്പു പറയില്ലെന്നും ഝാ വ്യക്തമാക്കി.

Top