Chiking
Latest News

വിവാദങ്ങള്‍ക്കൊടുവില്‍ നവാസുദ്ദീന്‍ സിദ്ധിഖിയുടെ ‘താക്കറെ’ തിയേറ്ററുകളില്‍

Web Desk
Indian Telegram Android App Indian Telegram IOS App

മുംബൈ: ശിവസേനാ സ്ഥാപകന്‍ ബാല്‍താക്കറെയുടെ കഥപറയുന്ന സിനിമ ‘താക്കറെ’ തിയേറ്ററുകളില്‍. കേരളത്തിലെ 23 തിയേറ്ററുകളിലടക്കം ലോകത്താകെ രണ്ടായിരത്തി അഞ്ഞൂറോളം റിലീസ് കേന്ദ്രങ്ങളാണുള്ളത്. നായകനടന്റെ മതത്തില്‍ തുടങ്ങി, ദക്ഷിണേന്ത്യക്കാര്‍ക്കെതിരായ പരാമര്‍ശങ്ങളിലുള്‍പ്പെടെ ഉയര്‍ന്ന വിവാദങ്ങള്‍ക്കെല്ലാം ഒടുവിലാണ് സിനിമ പുറത്തെത്തുന്നത്.

മഹാരാഷ്ട്രീയരുടെ പ്രാദേശികവികാരത്തെ ഇളക്കിവിട്ട്, ചുരുങ്ങിയകാലത്തിനുള്ളില്‍ ഒരുസംസ്ഥാനത്തെപ്പോലും കൈപ്പിടിയിലൊതുക്കിയ തീവ്രഹിന്ദുത്വ നിലപാടിന്റെ ഉടമ. ബാല്‍താക്കറെ. വിവാദങ്ങള്‍ക്കെല്ലാം ഒടുവില്‍ ബാല്‍താക്കറെയുടെ ജീവിതം വെളളിത്തിരയിലെത്തിയിരിക്കുന്നു.

ഇന്ത്യക്ക് അകത്തും പുറത്തുമായി രണ്ടായിരത്തി അഞ്ഞൂറോളം തിയേറ്ററുകളിലാണ് സിനിമയെത്തുന്നത്. ഇതില്‍ 23എണ്ണം കേരളത്തിലാണ്. ഒരു മറാത്തിഹിന്ദിചിത്രം ഇത്രയധികം തീയേറ്ററുകളില്‍ ഒരുമിച്ചെത്തുന്നത് ഇതാദ്യമാണ്. മഹാരാഷ്ട്രയിലെ ഒട്ടുമിക്കതിയേറ്ററുകളും, മറ്റ് സിനിമ ഒഴിവാക്കി താക്കറെയുടെ പ്രദര്‍ശനംമാത്രമാണ് ഏറ്റെടുത്തിരിക്കുന്നത്.

ബാല്‍താക്കറെയുടെ വേഷം ചെയ്യുന്ന നവാസുദ്ദിന്‍ സിദ്ധിഖിക്കെതിരിയും, ദക്ഷിണേന്ത്യക്കാര്‍ക്കെതിരായ സിനിമയിലെ പരാമര്‍ശങ്ങളും വിവാദത്തിന് വഴിതെളിച്ചിരുന്നു.

Top