Chiking
Latest News

വിവാഹ ദിവസം വരന്‍ മുങ്ങി;വധുവിന്റെ സുഹൃത്തിന്റെ സഹോദരന്‍ താലിചാര്‍ത്തി

Web Desk
Indian Telegram Android App Indian Telegram IOS App

പന്തളം:വിവാഹ ദിവസം രാവിലെ ആരോടും പറയാതെ വരന്‍ മുങ്ങി. വിവാഹത്തില്‍ നിന്ന് വരന്‍ പിന്മാറിയതോടെ ആശങ്കയിലായ വധുവിന്റെ വീട്ടുകാര്‍ക്ക് പിന്തുണയുമായി വധുവിന്റെ സുഹൃത്തിന്റെ സഹോദരനെത്തി. വിവാഹം മുടങ്ങുമെന്നായപ്പോള്‍ വധുവിന്റെ സുഹൃത്തിന്റെ സഹോദരനാണ് മിന്നു കെട്ടിയത്.

പന്തളത്താണ് സംഭവം നടന്നത്.ഇന്നലെ പകല്‍ 11.40നും 12നും ഇടയിലായിരുന്നു കുരമ്പാല തെക്ക് കാഞ്ഞിരമുകളില്‍ മധുവിന്റെ മകള്‍ മായയുടെ വിവാഹം.താമരക്കുളം സ്വദേശിയായിരുന്നു വരന്‍. കുരമ്പാല പുത്തന്‍കാവില്‍ ഭഗവതി ക്ഷേത്രത്തിലായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്.

എന്നാല്‍ മുഹൂര്‍ത്തമായിട്ടും വരനും ബന്ധുക്കളും എത്താതായതോടെ പെണ്ണിന്റെ വീട്ടുകാര്‍ക്ക് ആശങ്കയായി. പിന്നീട് അന്വേഷിച്ചപ്പോള്‍ വരന്‍ വീട്ടില്‍ നിന്ന് രാവിലെ ആരോടും പറയാതെ മുങ്ങിയതായി അറിയുകയായിരുന്നു.വധുവിന്റെ ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് അന്വേഷിച്ചപ്പോള്‍ രാവിലെ മുതല്‍ വരനെകാണാനില്ലെന്ന് തെളിഞ്ഞു.

വധുവും വീട്ടുകാരും എന്ത് ചെയ്യണമെന്നറിയാതെ ആശങ്കയിലായിരുന്നു.ഇതറിഞ്ഞ മായയുടെ സുഹൃത്തിന്റെ സഹോദരന്‍ സുധീഷ് തനിക്ക് കല്യാണത്തിന് സമ്മതമാണെന്ന് അറിയിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് വൈകുന്നേരം മുന്നുമണിക്ക് നേരത്തെ നിശ്ചയിച്ച ക്ഷേത്രത്തില്‍ വെച്ച് തന്നെ ഇവരുടെ വിവാഹം നടന്നു.

Top