Chiking
Latest News

വരുണ്‍ ഗാന്ധി കോണ്‍ഗ്രസില്‍ ചേരുമോയെന്ന് തനിക്കറിയില്ലെന്ന് രാഹുല്‍ ഗാന്ധി

Web Desk
Indian Telegram Android App Indian Telegram IOS App

ഭുവനേശ്വര്‍: ബിജെപി നേതാവ് വരുണ്‍ ഗാന്ധി കോണ്‍ഗ്രസില്‍ ചേരുമോ എന്ന് തനിക്കറിയില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വരുണ്‍ ഗാന്ധി കോണ്‍ഗ്രസില്‍ ചേരുമെന്നും നെഹ്‌റു കുടുംബം വീണ്ടും ഒന്നിക്കുമെന്നുമുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് രാഹുലിന്റെ മറുപടി.

പ്രിയങ്കാ ഗാന്ധിയെ രാഷ്ട്രീയത്തിലിറക്കിയതിന് പിന്നാലെ രാഹുല്‍ പിതൃസഹോദര പുത്രനായ വരുണിനെ കോണ്‍ഗ്രസിലെത്തിക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. നിലവില്‍ യുപിയിലെ സുല്‍ത്താന്‍പുരില്‍ നിന്നുള്ള ബിജെപിയുടെ ലോക്‌സഭാ എംപിയാണ് വരുണ്‍ ഗാന്ധി.

അടുത്തകാലത്തായി ബിജെപി വേദികളില്‍ കാര്യമായ ഇടം ലഭിക്കാതിരുന്നതും വരുണ്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന പ്രചാരണത്തിന് ആക്കം കൂട്ടി. വരുണിന്റെ അമ്മ മനകാ ഗാന്ധി കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രിയുമാണ്.

Top