Chiking
Latest News

മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യസാധ്യത; ബിജെപി ആദ്യംനിലപാട് അറിയിക്കട്ടെയെന്ന് സഞ്ജയ് റാവത്

Web Desk
Indian Telegram Android App Indian Telegram IOS App

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യസാധ്യത തള്ളാതെ സഞ്ജയ് റാവത് എം പി. സഖ്യംസംബന്ധിച്ച് ബിജെപി ആദ്യംനിലപാട് അറിയിക്കട്ടെയെന്നും എം പി പ്രതികരിച്ചു. ബിജെപി സഖ്യം വേണമെന്ന് മറാത്തവാഡ, പശ്ചിമ മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ള എം പിമാര്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

ഉദ്ധവ് താക്കറെ വിളിച്ചുച്ചേര്‍ത്ത എം പിമാരുടെ യോഗത്തിലാണ് ബിജെപിയുമായി സഖ്യം വേണമെന്ന ആവശ്യമുയര്‍ന്നത്. നേരത്തെ ബാല്‍താക്കറെയുടെ സ്മാരകത്തിനായി വിട്ടുകൊടുത്ത ഭൂമികൈമാറ്റചടങ്ങില്‍, മുഖ്യമന്ത്രി ദേവേന്ദ്രഫഡ്‌നാവിസും സേനാഅധ്യക്ഷന്‍ ഉദ്ധവ് താക്കറെയും വേദി പങ്കിട്ടിരുന്നു.

ശിവസേനസ്ഥാപകന്‍ ബാല്‍താക്കറെയുടെ സ്മരകത്തിനായി ദാദറില്‍ കോര്‍പറേഷന്‍ വിട്ടുകൊടുത്ത ഭൂമികൈമാറ്റ ചടങ്ങിലാണ് ഉദ്ധവ് താക്കറെയും, ദേവേന്ദ്ര ഫഡ്‌നാവിസും ഒന്നിച്ചെത്തിയത്. ശിവസേന ബിജെപി പോര് അവസാനിക്കുന്നതിന്റെ ലക്ഷണമായാണ് ഈ വേദി പങ്കിടല്‍ വിലയിരുത്തിയത്. ഇതിന് പിന്നാലെയാണ് ബിജെപിയുമായി സഖ്യം വേണമെന്ന് എംപിമാര്‍ ആവശ്യപ്പെടുന്നത്.

Top