Chiking
Latest News

മെസ്സിയുടേയും സുവാരസിന്റെയും തകര്‍പ്പന്‍ ഗോള്‍; കോപാ ഡെല്‍റേയില്‍ സെവിയ്യയെ തോല്‍പ്പിച്ച് ബാഴ്‌സലോണ സെമിയില്‍(വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

മാഡ്രിഡ്: കോപാ ഡെല്‍റേ ചാംപ്യന്‍ഷിപ്പില്‍ സെവിയ്യയെ തോല്‍പ്പിച്ച് ബാഴ്‌സലോണ സെമിയില്‍ പ്രവേശിച്ചു. ക്വാര്‍ട്ടറിലെ രണ്ടാംപാദമല്‍സരത്തിലാണ് സെവിയ്യയ്‌ക്കെതിരേ 6-1ന്റെ ജയം ബാഴ്‌സ സ്വന്തമാക്കിയത്. ഇരുപാദങ്ങളുമായി സെവിയ്യക്കെതിരേ ബാഴ്‌സ 6-3ന്റെ ജയം നേടി. കോട്ടീനോ ഹാട്രിക്ക് നേടി. 13, 53 മിനിറ്റുകളിലാണ് കോട്ടീനോയുടെ ഗോളുകള്‍.

റാക്കിറ്റിക്ക് (31), റോബേര്‍ട്ടോ (54), സുവാരസ് (89), മെസ്സി (90+2) എന്നിവരാണ് ബാഴ്‌സയ്ക്കായി ഗോളുകള്‍ നേടിയത്. രണ്ടാം പകുതിക്ക് ശേഷമാണ് ബാഴ്‌സയുടെ അഞ്ചുഗോളുകള്‍ പിറന്നത്. സെവിയ്യയുടെ ആശ്വാസ ഗോള്‍ ആര്‍നാ ലോപസി (67)ന്റെ വകയാണ്. മറ്റൊരു മല്‍സരത്തില്‍ എസ്പാനിയോളിനെ 31ന് തകര്‍ത്ത് റയല്‍ ബെറ്റിസ് സെമിയില്‍ പ്രവേശിച്ചു. ഇരുപാദങ്ങളിലുമായി റയല്‍ ബെറ്റിസ് 42ന്റെ ജയമാണ് നേടിയത്.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക

Top