Chiking
Latest News

സാമ്പത്തിക തട്ടിപ്പുകേസ്: റോബര്‍ട്ട് വദ്രയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് ഡല്‍ഹി കോടതി

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പ് കേസില്‍ വ്യവസായി റോബര്‍ട്ട് വദ്രയ്ക്ക് ഡല്‍ഹി കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ചോദ്യം ചെയ്യലിനായി ബുധനാഴ്ച എന്‍ഫോഴ്‌സ്‌മെന്റിന് മുമ്പില്‍ ഹാജരാകാന്‍ നിര്‍ദേശമുണ്ട്. ലണ്ടനില്‍ ബ്രയണ്‍സ്റ്റന്‍ സ്‌ക്വയറില്‍ വദ്ര വസ്തു വാങ്ങിയതില്‍ സാമ്ബത്തിക ക്രമക്കേടുണ്ടായെന്ന ആരോപണത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആണ് കേസെടുത്തത്.

ആയുധ വ്യാപാരിയായ സഞ്ജയ് ഭണ്ഡാരിയാണ് 1.9 ബില്യണ്‍ ബ്രീട്ടിഷ് പൗണ്ടിന് വാങ്ങിയ ബ്രയസ്റ്റണിലെ വസ്തു 2010 ല്‍ അതേ വിലക്ക് വില്‍പ്പന നടത്തിയത്. വസ്തുവില്‍ 69,500 പൗണ്ടിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നെങ്കിലും വില്‍പ്പനയില്‍ അത് ഈടാക്കിയില്ല. നവീകരണത്തിന് പണം മുടക്കിയത് റോബര്‍ട്ട് വദ്രയാണെന്നും സഞ്ജയ് ഭണ്ഡാരി ബിനാമിയാണെന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തല്‍.

സോണിയാ ഗാന്ധിയുടെ മരുമകനും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വദ്രയുടെ അനധികൃത ഇടപാടുകള്‍ പുറത്ത് കൊണ്ടുവന്നതിന്റെ പേരില്‍ സര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണെന്ന ആരോപണവുമായി ഐഎഎസ് ഉദ്യോഗസ്ഥന്‍ അശോക് ഖേംക വര്‍ഷങ്ങള്‍ക്കു മുമ്പ് രംഗത്തെത്തിയിരുന്നു.

Top