Chiking
Latest News

ബാഴ്‌സയില്‍ തന്നെ കരിയര്‍ അവസാനിപ്പിക്കണം; ആഗ്രഹം വെളിപ്പെടുത്തി സൂപ്പര്‍ താരം

Web Desk
Indian Telegram Android App Indian Telegram IOS App

ബാഴ്‌സലോണ: ബാഴ്‌സലോണയുടെ കളിക്കാരനായി തന്നെ വിരമിക്കണമെന്ന ആഗ്രഹം പരസ്യമായി പ്രഖ്യാപിച്ച് ഉറുഗ്വേന്‍ താരം ലൂയിസ് സുവാരസ്. സുവാരസ് ബാഴ്‌സലോണ വിടാനൊരുങ്ങുകയാണെന്ന് വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് താരം ആഗ്രഹം വെളിപ്പെടുത്തിയത്. ഒരു സ്വകാര്യ മാധ്യമത്തോടായിരുന്നു സുവാരസ് ഇക്കാര്യം പറഞ്ഞത്.

ഇനിയുള്ള കാലവും ബാഴ്‌സയില്‍ തന്നെ തുടരുക എന്നത് വലിയ കാര്യമായി കാണുന്നുവെന്നാണ് സൂപ്പര്‍ സ്‌ട്രൈക്കര്‍ പറയുന്നത്. 32 വയസുകാരനായ സുവാരസ് ഫോമിലേക്ക് തിരിച്ചെത്തി ഗോള്‍ വേട്ടയില്‍ മെസ്സിക്ക് മാത്രം പിന്നിലാണ് ഇപ്പോള്‍.

2021 വരെ ബാഴ്‌സലോണയുമായി കരാറുള്ള സുവാരസ് അതിനു ശേഷവും ക്ലബില്‍ തുടരാനാണ് ശ്രമിക്കുന്നത് എന്നാണ് പറഞ്ഞത്. അങ്ങനെ തുടരുകയാണ് എങ്കില്‍ ബാഴ്‌സയില്‍ തന്നെ കരിയര്‍ അവസാനിപ്പിക്കാന്‍ കഴിയും എന്നും താരം പ്രതീക്ഷിക്കുന്നു.

‘ലോകത്തിലെ ഏറ്റവും മികച്ച ക്ലബുകളില്‍ ഒന്നാണിത്, അതില്‍ കരിയര്‍ അവസാനിപ്പിക്കാന്‍ കഴിയുക എന്നത് എല്ലാവര്‍ക്കും കഴിയുന്ന കാര്യമല്ല. വളരെ കുറച്ചു താരങ്ങള്‍ക്ക് മാത്രം ലഭിച്ച ഭാഗ്യമാണത്. അതിനു വേണ്ടിയാണ് ഞാന്‍ പരിശ്രമിക്കുന്നതും’ സുവാരസ് പറഞ്ഞു.

സീസണില്‍ ഇതുവരെ 16 ഗോളുകള്‍ സുവാരസ് നേടിയിട്ടുണ്ട്. 2014 മുതല്‍ 226 മത്സരങ്ങളില്‍ നിന്നായി 168 ഗോളുകള്‍ ആണ് സുവാരസ് ബാഴ്‌സക്കായി നേടിയിട്ടുള്ളത്.

Top