Chiking
Latest News

സൗന്ദര്യയുടെ വിവാഹത്തിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ലതാ രജനികാന്ത്

Web Desk
Indian Telegram Android App Indian Telegram IOS App

Image result for soundarya rajinikanth wedding latha

ചെന്നൈ: നടന്‍ രജനികാന്തിന്റെ മകളും നിര്‍മാതാവും സംവിധാകയുമായ സൗന്ദര്യ രജനികാന്ത് വിവാഹിതയാകാന്‍ പോകുന്നു. യുവനടന്‍ വൈശാഖന്‍ വണങ്കാമുടിയാണ് സൗന്ദര്യയുടെ വരന്‍. വഞ്ചകര്‍ ഉലകം എന്ന ചിത്രത്തിലൂടെ സിനിമ മേഖലയില്‍ അരങ്ങേറ്റം കുറിച്ച നടനാണ് വിശാഖന്‍. ഫെബ്രുവരി 10,12 തിയ്യതികളിലായാണ് സൗന്ദര്യയുടെ വിവാഹം നടക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോള്‍ കല്യാണത്തിന് മുന്നോടിയായി 10,12 തിയതികളില്‍ പോയസ് ഗാര്‍ഡനിലെ തങ്ങളുടെ വസതിയില്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരിക്കുകയാണ് രജനികാന്തിന്റെ ഭാര്യ ലത രജനികാന്ത്.

പോയസ് ഗാര്‍ഡനിലെ രജനികാന്തിന്റെ വസതിയില്‍ വച്ചാണ് വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകളും വിവാഹവും നടക്കുക. തെയ്‌നാംപേട്ട് പൊലീസ് സ്റ്റേഷനിലാണ് ഇത് സംബന്ധിച്ച അപേക്ഷ ലഭിച്ചിരിക്കുന്നത്. പൊലീസ് സംരക്ഷണം ആവശ്യപ്പെടാനുള്ള കാരണം അപേക്ഷയില്‍ വ്യക്തമാക്കിയിട്ടില്ലെന്നും വി.ഐ.പികള്‍ അടക്കം നിരവധി അതിഥികള്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുന്നതിനാലാണ് സംരക്ഷണം ആവശ്യപെടുന്നതെന്നാണ് അനുമാനിക്കുന്നതെന്നും സ്റ്റേഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. നിരവധി വാഹനങ്ങളും മറ്റും വരുന്നതിനാല്‍ സ്ഥലത്ത് ട്രഫിക് ബ്ലോക്ക് ഒന്നും ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നുമാണ് അപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നും ഇവര്‍ പറയുന്നു.

സൗന്ദര്യയുടെയും വിശാഖന്റെയും രണ്ടാം വിവാഹമാണിത്. വ്യവസായിയായ അശ്വിന്‍ രാംകുമാറുമായിട്ടായിരുന്നു സൗന്ദര്യയുടെ ആദ്യ വിവാഹം. 2017 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. അശ്വിനുമായുള്ള ബന്ധത്തില്‍ സൗന്ദര്യയ്ക്ക് അഞ്ച് വയസ്സുകാരനായ മകനുണ്ട്.

രജനികാന്ത് നായകനായെത്തിയ കൊച്ചടയാനാണ് സൗന്ദര്യയുടെ അരങ്ങേറ്റ ചിത്രം. സാങ്കേതിക വിദ്യയുടെ ധാരാളിത്തവും മികവില്ലായ്മയും മൂലം ചിത്രം വന്‍ പരാജയമായി. പിന്നീട് ധനുഷിനെ നായകനാക്കി ‘വേലയില്ലാ പട്ടധാരി 2’ എന്ന ചിത്രം സൗന്ദര്യ സംവിധാനം ചെയ്തു. ‘വേലയില്ലാ പട്ടധാരി 2’ ഏറെ ശ്രദ്ധിക്കപ്പെടുകയും ഗംഭീര വിജയമായി മാറുകയും ചെയ്തു.

Top