Chiking
Latest News

ആ വാര്‍ത്ത സത്യമാണ്; ആര്യ-സയേഷ വിവാഹ തിയതി പുറത്ത്

Web Desk
Indian Telegram Android App Indian Telegram IOS App

ചെന്നൈ: ഏറെ വിവാദങ്ങള്‍ക്കു ശേഷം നടന്‍ ആര്യ വിവാഹത്തിന് ഒരുങ്ങുകയാണെന്ന വാര്‍ത്തയ്ക്ക് സ്ഥിരീകരണമായിരിക്കുന്നു. റിയാലിറ്റി ഷോയില്‍ നിന്നുളള പെണ്‍കുട്ടിയല്ല താരത്തിന്റെ വധു. തമിഴ് സിനിമാതാരം സയേഷയാണ് താരത്തിന്റെ ഭാവി വധുവായി എത്തുന്നത്. ഇരുവരും തമ്മിലുള്ള വിവാഹം ആര്യയുടെ ബന്ധുക്കള്‍ സ്ഥിരീകരിച്ചതായി പ്രമുഖ വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. മാര്‍ച്ച് 10ന് ഹൈദരാബാദില്‍ വച്ചാണ് വിവാഹം നടക്കുക. ആഘോഷങ്ങള്‍ മാര്‍ച്ച് ആദ്യ ആഴ്ച മുതല്‍ ആരംഭിക്കും.

കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് താരങ്ങളുടെ വിവാഹ വാര്‍ത്തയെ കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതിനെ കുറിച്ച് താരങ്ങളോ അതുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളോ പ്രതികരിച്ചിരുന്നില്ല. എന്നാല്‍ മാര്‍ച്ചില്‍ താര വിവാഹം നടക്കുമെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തു വന്ന ഗജനികാന്ത് എന്ന ചിത്രത്തില്‍ ആര്യയുടെ നായികയായി സയേഷ എത്തിയിരുന്നു. ഇതിനു പിന്നാലെ താരങ്ങള്‍ പ്രണയത്തിലാണെന്നുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു.

Image result for arya sayesha marriage

നേരത്തെ തന്റെ വധുവിനെ തെരഞ്ഞെടുക്കാനെന്ന പേരില്‍ ആര്യ നടത്തിയ റിയാലിറ്റി ഷോ ഏറെ വിവാദങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഫൈനല്‍ റൗണ്ടില്‍ മൂന്നു പേര്‍ എത്തിയെങ്കിലും ആരെയും വധുവായി സ്വീകരിക്കാന്‍ താരം തയ്യാറായിരുന്നില്ല. ഒരാളെ വധുവായി സ്വീകരിക്കുന്നത് മറ്റുള്ളവര്‍ക്ക് വേദനയുണ്ടാക്കുമെന്ന് അറിയാവുന്നതു കൊണ്ടാണ് ഈ തീരുമാനമെന്നാണ് താരം പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ വീണ്ടും താരത്തിന്റെ വിവാഹം വീണ്ടും ചര്‍ച്ചാ വിഷയമായിരിക്കുകയാണ്.

Top