Chiking
Latest News

മെസിയും റൊണാള്‍ഡോയും പിന്നെ എംബാപ്പേയും; ഇത്തവണ ഗോള്‍ഡന്‍ ഷൂവിന് വേണ്ടിയുള്ള പോരാട്ടം കടുക്കും

Web Desk
Indian Telegram Android App Indian Telegram IOS App

മാഡ്രിഡ്: ഈ സീസണില്‍ ഗോള്‍ഡന്‍ ഷൂവിന് വേണ്ടിയുള്ള പോരാട്ടം മുറുകുന്നു. ചിരവൈരികളായ മെസ്സിക്കും റൊണാള്‍ഡോക്കും പിറകെ പിഎസ്ജിയുടെ സൂപ്പര്‍ താരം കെയ്‌ലിന്‍ എംബപ്പേയും കൂടി ചേര്‍ന്നതോടെയാണ് ഫുട്‌ബോള്‍ ലോകത്ത് പോര് മുറുകിയിരിക്കുന്നത്.

താരങ്ങള്‍ നേടുന്ന ഗോളുകളെയും അസിസ്റ്റുകളെയും ആസ്പദമാക്കിയാണ് ഓരോ വ്യക്തികളുടെയും പോയിന്റുകള്‍ നിശ്ചയിക്കല്‍. സീസണിന്റെ അന്ത്യത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടുന്ന താരത്തിന് യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ പുരസ്‌കാരം സമ്മാനിക്കപ്പെടുകയും ചെയ്യും. ഈ സീസണില്‍ തുടക്കത്തില്‍ മെസ്സിയും റൊണാള്‍ഡോയും പോരടിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പര്‍ താരം കെയ്‌ലിന്‍ എംബപ്പേയും ഇരുവര്‍ക്കും ഭീഷണിയുയര്‍ത്തി രംഗപ്രവേശനം ചെയ്തിട്ടുണ്ട്. നിലവില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെക്കാള്‍ രണ്ട് പോയിന്റ് അധികം നേടി രണ്ടാം സ്ഥാനത്താണ് കെയ്‌ലിന്‍ എംബപ്പേ.

ഇരുപത്തിയൊന്ന് ഗോള്‍ നേടി 42 പോയിന്റോടെ മെസ്സിയാണ് ഒന്നാം സ്ഥാനത്ത്. പതിനെട്ട് ഗോളോടെ 36 പോയിന്റോടെ എംബപ്പേ രണ്ടാം സ്ഥാനത്ത് തുടരുന്നു. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പതിനേഴ് ഗോള്‍ നേടി 34 പോയിന്റോടെ മൂന്നാമത് ആണ്. 32 പോയിന്റോടെ ലിവര്‍പൂളിന്റെ സലാഹും പിഎസ്ജിയുടെ കവാനിയും തൊട്ട് പിറകിലുണ്ട്. എന്നാല്‍ ആദ്യപത്തില്‍ സൂപ്പര്‍ താരം നെയ്മര്‍ ഇല്ല എന്നതും ആരാധകരെ നിരാശപ്പെടുത്തി.

Top