Chiking
Latest News

ആകാശ് അംബാനി ബാച്ച്‌ലര്‍ പാര്‍ട്ടിക്കായി സ്വിറ്റ്‌സര്‍ലാന്‍ഡിലേക്ക്; 500ഓളം അതിഥികളും ഒപ്പം പറക്കുമെന്ന് റിപ്പോര്‍ട്ട്

Web Desk
Indian Telegram Android App Indian Telegram IOS App

മുംബൈ:റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയും വ്യവസായി ആനന്ദ് പിരമലും തമ്മിലുള്ള ആഢംബര വിവാഹത്തിന് ശേഷം അംബാനി കുടുബത്തില്‍ മറ്റൊരു ആഘോഷ രാവിന് കൂടി അരങ്ങൊരുങ്ങുകയാണ്. മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയും പ്രമുഖ വജ്ര വ്യാപാരി റസ്സല്‍ മെഹ്തയുടെ മകള്‍ ശ്ലോക മെഹ്തയും തമ്മിലുള്ള വിവാഹം ഉടന്‍ തന്നെ ഉണ്ടാകുമെന്നാണ് വാര്‍ത്തകള്‍.

എന്നാല്‍ ഇതിന് മുന്നോടിയായി ബാച്ച്‌ലര്‍ ലൈഫ് അടിച്ചുപൊളിക്കാനുള്ള ഒരുക്കത്തിലാണ് ആകാശ്.ഈ വര്‍ഷം നടക്കാനിരിക്കുന്ന ആഢംബര കല്ല്യാണത്തിന് മുമ്പ് ബാച്ച്‌ലര്‍ പാര്‍ട്ടി ആഘോഷിക്കാനായി സ്വിറ്റ്‌സര്‍ലാന്‍ഡിലേക്ക് പറക്കാനിരിക്കുകയാണ് ആകാശ് അംബാനി. സ്വിറ്റ്‌സര്‍ലാന്‍ഡിലെ സെന്റ് മോറിറ്റ്‌സിലാണ് സുഹൃത്തുക്കളുമൊത്ത് ബാച്ച്‌ലര്‍ പാര്‍ട്ടി അടിച്ചുപൊളിക്കാന്‍ ആകാശ് തീരുമാനിച്ചിരിക്കുന്നത്. ഫെബ്രുവരി 23- 24 രെയാണ് ആഘോഷം ഒരുക്കിയിരിക്കുന്നത്.

സ്വിറ്റ്‌സര്‍ലാന്‍ഡിലേക്ക് ആകാശിനൊപ്പം ബോളിവുഡ് താരങ്ങളുമുണ്ട്. ആകാശിന്റെ ഉറ്റ ചങ്ങാതിമാരായ രണ്‍ബീര്‍ കപൂറും കരണ്‍ജോഹറും ബാച്ച്‌ലര്‍ പാര്‍ട്ടി ആഘോഷിക്കാന്‍ പോകുന്നുണ്ട്. രണ്ട് വിമാനത്തിലായി ഏകദേശം 500ഓളം അതിഥികള്‍ ആകാശിനൊപ്പം സ്വിറ്റ്‌സര്‍ലാന്‍ഡിലേക്ക് പോകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Top