Chiking
Latest News

മോഹന്‍ലാലിനൊപ്പമുള്ള ട്രോള്‍: സ്ത്രീകളെ അപമാനിക്കുന്ന ആരാധകരെ നിയന്ത്രിക്കേണ്ടത് സൂപ്പര്‍താരങ്ങളാണെന്ന് രഞ്ജിനി

Web Desk
Indian Telegram Android App Indian Telegram IOS App

കൊച്ചി: സ്ത്രീകളുടെ മനോവികാരങ്ങളെ വ്രണപ്പെടുത്തുന്ന ട്രോളുകള്‍ ഇറക്കുന്നതിന് ഫാന്‍സിന് താക്കീതു നല്‍കേണ്ടത് സൂപ്പര്‍ഹീറോകള്‍ തന്നെയാണെന്ന പ്രസ്താവനയുമായി നടി രഞ്ജിനി രംഗത്ത്. ചിത്രം എന്ന സിനിമയിലെ തന്റെയും മോഹന്‍ലാലിന്റെയും ചിത്രങ്ങള്‍ വച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു ട്രോളിന് ഫെയ്‌സ്ബുക്കിലൂടെ കിടിലന്‍ മറുപടി നല്‍കുകയാണ് രഞ്ജിനി.

chithram

പ്രായക്കൂടുതലാണെന്ന് പറഞ്ഞ് പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ(ആദ്യ ചിത്രം) അവളുടെ വിവാഹം കഴിഞ്ഞ് രണ്ടു വര്‍ഷത്തിനു ശേഷം കാണുന്ന പുരുഷന്‍ (രണ്ടാമത്തെ ചിത്രം) എന്ന തലക്കെട്ടോടെയാണ് ട്രോള്‍. ആദ്യ ഫോട്ടോയില്‍ ‘ചിത്രം’ എന്ന സിനിമയിലെ ഇരുവരുടെയും ചിത്രങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. രണ്ടാമത്തേതിലാകട്ടെ, മോഹന്‍ലാലിന്റെ അതേ ഫോട്ടോയും രഞ്ജിനിയുടെ സിനിമയിലേതല്ലാത്ത പുതിയ രൂപവും. ട്രോളിനു മറുട്രോളായി മോഹന്‍ലാലിന്റെ പില്‍ക്കാലത്തെ ഫോട്ടോകളും ചേര്‍ത്തു വച്ചു കൊണ്ടാണ് രഞ്ജിനി പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. ഭര്‍ത്താവാണ് ഇതിനു സഹായിച്ചതെന്നും രഞ്ജിനി പറയുന്നു. ഇത്തരം ട്രോളുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ തനിക്ക് എളുപ്പം കഴിയുമെന്നും ഇതേവര്‍ക്കും ഒരു പാഠമായിരിക്കട്ടെയെന്നും രഞ്ജിനി ഓര്‍മിപ്പിക്കുന്നു.

Top