Chiking
Latest News

നടനായതുകൊണ്ടാണ് ഫിറ്റ്‌നസും സൗന്ദര്യവും ശ്രദ്ധിക്കുന്നത്; വക്കീലാണെങ്കില്‍ ഡൈ പോലും അടിക്കില്ലായിരുന്നു: മമ്മൂട്ടി (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

ചെന്നൈ: റാം സംവിധാനം ചെയ്ത പേരന്‍പ് മികച്ച പ്രതികരണത്തോടെ തിയേറ്ററുകളില്‍ മുന്നേറുകയാണ്. ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളായ മമ്മൂട്ടിയെയും സാധനയെയും വാനോളം പുകഴ്ത്തുകയാണ് ആരാധകര്‍. ഇപ്പോഴിതാ, സിനിമയെക്കുറിച്ചും തന്റെ ജീവിത ശൈലിയെക്കുറിച്ചും ഒരു തമിഴ് ചാനലില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് മമ്മൂട്ടി. സാധാരണ മനുഷ്യനെപ്പോലെ എനിക്കും ദേഷ്യം വരാറുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു.ഒരുതവണ ഫോട്ടോയെടുക്കാന്‍ വന്ന പയ്യനെ ഓടിച്ച് വിട്ടതും പിന്നീട് കുറ്റബോധം തോന്നിയതും മമ്മൂട്ടി പങ്കുവെച്ചു.

മമ്മൂട്ടിയുടെ വാക്കുകള്‍:

ഷൂട്ട് നടക്കുന്നതിനിടയ്ക്ക് ഒരു പയ്യന്‍ എന്നോടൊപ്പം ഫോട്ടോയെടുക്കണമെന്ന് പിന്നാലെ നടന്നിരുന്നു. അവനെ ‘പുറത്ത് പോടോ എന്ന് വിരട്ടിവിട്ടു. പിന്നീടാണ് മനസ്സിലായത് ഞങ്ങള്‍ ഷൂട്ട് ചെയ്യുന്ന വീട് തന്നെ അവന്റേതാണെന്ന്. മമ്മൂട്ടിയെ കാണണമെന്ന് ആഗ്രഹിച്ചതുകൊണ്ടുമാത്രമാണ് അവന്‍ വീട് ഷൂട്ടിംഗിന് നല്‍കിയത്. അതറിഞ്ഞപ്പോള്‍ എന്റെ അവസ്ഥ എങ്ങനെയുണ്ടാകുമെന്ന് ഊഹിക്കാമല്ലോ?. ഒരുപാട് തെറ്റുകള്‍ എല്ലാവരും ചെയ്യാറുണ്ട്. ഞാന്‍ ചെയ്യാറുണ്ട്. എല്ലാം തിരുത്താന്‍ കഴിയില്ല. പറ്റാവുന്നത്ര ശ്രമിക്കാറുണ്ട്.

ഞാന്‍ മനുഷ്യനാണ്. ചില സന്ദര്‍ഭങ്ങളില്‍ ആരാണെങ്കിലും ദേഷ്യപ്പെടും. ഞാന്‍ ഒരു നല്ല മനുഷ്യനാണ്, നല്ലപോലെ സംസാരിക്കുന്ന വ്യക്തിയാണ് എന്നൊക്കെ ചിന്തിക്കുന്ന ഒരാള്‍ക്ക് പെട്ടെന്ന് ഞാന്‍ ദേഷ്യപ്പെടുമ്പോള്‍ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. അവര്‍ അത്രത്തോളം നമ്മളെ സ്‌നേഹിക്കുന്നത് കൊണ്ടാണ്.

നടനായത് കൊണ്ടാണ് ഫിറ്റ്‌നസിലും സൗന്ദര്യത്തിലും ശ്രദ്ധപുലര്‍ത്തുന്നത്. വക്കീല്‍ ആണെങ്കില്‍ ഞാന്‍ ഡൈ പോലും ചെയ്യില്ലായിരുന്നു.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക.

Top