Chiking
Latest News

സുപ്രീംകോടതിയിലെ നിലപാട് മാറ്റത്തില്‍ അതൃപ്തി അറിയിച്ച് ദേവസ്വംബോര്‍ഡ് പ്രസിഡന്റ്; യുവതീപ്രവേശനത്തെ അനുകൂലിക്കാനായിരുന്നില്ല തീരുമാനം; ദേവസ്വം കമ്മീഷണറില്‍ നിന്ന് റിപ്പോര്‍ട്ട് തേടും (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

പന്തളം: സുപ്രീംകോടതിയില്‍ യുവതീപ്രവേശനത്തെ അനുകൂലിക്കാനായിരുന്നില്ല തീരുമാനമെന്ന് ദേവസ്വംപ്രസിഡന്റ് എ. പത്മകുമാര്‍. നിലവിലെ സാഹചര്യത്തില്‍ വിധി നടപ്പാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് സാവകാശ ഹര്‍ജി. വിധി അംഗീകരിക്കുന്നുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഉണ്ട് എന്ന് അഭിഭാഷകന്‍ അറിയിച്ചു. ദേവസ്വം കമ്മീഷണര്‍ക്ക് കാര്യങ്ങള്‍ നേരിട്ടറിയാം, അദ്ദേഹം നേരിട്ട് വിശദീകരിക്കുമെന്ന് പത്മകുമാര്‍ പറഞ്ഞു.

ഭരണഘടനയും ആചാരങ്ങളും പരിഗണിക്കപ്പെടണമെന്നും എ.പത്മകുമാര്‍ പറഞ്ഞു. കൂടുതല്‍ വാദങ്ങള്‍ എഴുതിനല്‍കാന്‍ കോടതി സമയം നല്‍കിയിട്ടുണ്ട്. നാളെ കമ്മിഷണറുമായും അഭിഭാഷകനുമായും ചര്‍ച്ചനടത്തും. കമ്മിഷണറുടെ പദവി ആജീവനാന്ത പദവിയല്ലെന്നും പത്മകുമാര്‍ പറഞ്ഞു.

അതേസമയം, സുപ്രീംകോടതിയില്‍ ബോര്‍ഡ് നിലപാട് മാറ്റിയത് പ്രസിഡന്റിനെ അറിയിച്ചില്ലെന്ന വിവരത്തെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിനെ ഒഴിവാക്കാന്‍ നീക്കം നടക്കുന്നതായി സൂചന. ശബരിമല യുവതീ പ്രവേശം സംബന്ധിച്ച വിധിയിലെ ആശയക്കുഴപ്പം തുടരുന്നതിനിടെയാണ് ഇങ്ങനൊരു നീക്കം. ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ എന്‍.വാസു മുഖേന മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഇടപെട്ടാണ് നിലപാട് മാറ്റം എന്നാണ് സൂചന.

ദേവസ്വം കമ്മീഷണര്‍ വിരമിക്കുമ്പോള്‍ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അധ്യക്ഷനാക്കിയേക്കും. രാജഗോപാലന്‍ നായരെ ദേവസ്വംബോര്‍ഡ് അധ്യക്ഷനായി തിരിച്ചെത്തിക്കാനും നീക്കം നടക്കുന്നുണ്ട്. തീരുമാനത്തില്‍ ദേവസ്വം റിക്രൂട്‌മെന്റ് ബോര്‍ഡ് അധ്യക്ഷന്‍ എം.രാജഗോപാലന്‍ നായര്‍ക്കും പങ്കുണ്ടെന്നാണ് വിവരം.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക.

Top