Chiking
Latest News

ഗിന്നസ് റെക്കോര്‍ഡില്‍ ദുബൈ; 10 മിനിറ്റ് നീണ്ട ഡ്രോണ്‍ ഷോയില്‍ യുഎഇ നേതാക്കളുടെ ചിത്രങ്ങള്‍ (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

ദുബൈ: 10 മിനിറ്റ് നീണ്ട ഡ്രോണ്‍ ഷോ ആകാശത്ത് വിസ്മയങ്ങള്‍ തീര്‍ത്തു. ദുബൈ പൊലീസ് അക്കാദമിയുടെ 50ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് 300 ഡ്രോണുകള്‍ ആകാശത്ത് തീര്‍ത്ത ദൃശ്യവിസ്മയത്തിന് ഗിന്നസ് റെക്കോര്‍ഡ് ലഭിച്ചത്.

10 മിനിറ്റ് നീണ്ട ‘ഡ്രോണ്‍ ഷോ’യില്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തുടങ്ങിയ നേതാക്കളുടെ ദൃശ്യങ്ങളാണ് ആകാശത്ത് തീര്‍ത്തത്.

‘നന്ദി ശൈഖ് മുഹമ്മദ്’, ‘2019സഹിഷ്ണുതയുടെ വര്‍ഷം’ തുടങ്ങിയ സന്ദേശങ്ങളും ഒപ്പമുണ്ടായിരുന്നു.ജനുവരി മൂന്നിനാണ് ഡ്രോണുകള്‍ ഉപയോഗിച്ച്  11 ചിത്രങ്ങള്‍ ആകാശത്ത് തെളിയിച്ചത്.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോവുക

Top