Chiking
Latest News

വെള്ളിത്തിരയില്‍ കപില്‍ദേവാകാന്‍ ഒരുങ്ങി രണ്‍വീര്‍ സിംഗ്; കഥാപാത്രത്തെ പഠിക്കാന്‍ ബോളിവുഡ് താരം മൂന്നാഴ്ച്ച കായികതാരത്തിനൊപ്പം

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: ക്രിക്കറ്റിലെ എതിരാളികളില്ലാത്ത വെസ്റ്റിന്‍ഡീസിനെ തോല്‍പ്പിച്ച് ലോര്‍ഡ്‌സില്‍ 1983ല്‍ ഇന്ത്യ കിരീടമുയര്‍ത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരമാണ് കപില്‍ ദേവ്. ഇന്ത്യയ്ക്ക് ആദ്യ ക്രിക്കറ്റ് ലോകകപ്പ് സമ്മാനിച്ച ക്യാപ്റ്റന്‍. ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും തിളക്കമുള്ള പേരുകളില്‍ ഒന്നാണ് കപില്‍ ദേവിന്റേത്.

കപില്‍ ദേവിന്റെ ജീവിതകഥ പറയുന്ന കബീര്‍ ഖാന്‍ ചിത്രം ’83’ അണിയറയില്‍ ഒരുങ്ങുകയാണ്. ബോളിവുഡ് താരം രണ്‍വീര്‍ സിങ്ങാണ് കപിലായി കാണികളിലേക്ക് എത്താന്‍ തയ്യാറെടുക്കുന്നത്. ഇപ്പോഴിതാ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി കപില്‍ ദേവിനൊപ്പം പരിശീലനം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് രണ്‍വീര്‍. 1983 ല്‍ ഇന്ത്യ കിരീടമുയര്‍ത്തിയ സംഭവം തന്നെയാണ് സിനിമക്ക് ആധാരം.

കപിലിന്റെ ബൗളിങ് ആക്ഷന്‍ ഉള്‍പ്പടെയുള്ളവ പഠിക്കുകയാണ് ലക്ഷ്യം. മൂന്നാഴ്ചയാണ് താന്‍ കപില്‍ ദേവിനൊപ്പം തങ്ങുകയെന്ന് രണ്‍വീര്‍ പറഞ്ഞു. അദ്ദേഹത്തോടൊപ്പം സമയം ചെലവഴിക്കാന്‍ കാത്തിരിക്കുകയാണ് ഞാന്‍. കപില്‍ദേവായി മാറുന്നതിന് അത് സഹായിക്കുമെന്നാണ് രണ്‍വീര്‍ സിങ് പറയുന്നത്.

ബാറ്റിങ്, ബൗളിങ് കഴിവുകള്‍ വികസിപ്പിച്ചെടുക്കേണ്ടതുണ്ട്. അതിനായി അദ്ദേഹത്തിന്റെ ടിപ്പുകള്‍ വേണം. കഠിനാധ്വാനത്തിലൂടെയും ആത്മവിശ്വാസത്തിലൂടെയും ചാമ്പ്യനായ വ്യക്തിയാണ് അദ്ദേഹം. അസാധാരണ നേട്ടങ്ങള്‍ക്ക് ഉടമയാണ് കപിലെന്നും രണ്‍വീര്‍ കൂട്ടിച്ചേര്‍ത്തു. കപില്‍ ദേവായി മാറാന്‍ ഞാന്‍ എന്നെ പൂര്‍ണമായും സമര്‍പ്പിക്കുകയാണെന്നും രണ്‍വീര്‍ വ്യക്തമാക്കി. കപില്‍ ദേവിന്റെ അനുഭവങ്ങള്‍, ചിന്തകള്‍, വികാരങ്ങള്‍, മുഖഭാവങ്ങള്‍ എല്ലാം മനസിലാക്കേണ്ടതുണ്ട്.

Top