Chiking
Latest News

ലണ്ടനിലെ ബ്രയാന്‍സ്റ്റന്‍ സ്‌ക്വയറിലെ ഫ്‌ളാറ്റ് റോബര്‍ട്ട് വദ്രയുടേതല്ലെന്ന് കണ്ടെത്തി; ഇഡിയുടെ വാദം പൊളിയുന്നു

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: ലണ്ടനിലെ ബ്രയാന്‍സ്റ്റന്‍ സ്‌ക്വയറിലെ ഫ്‌ളാറ്റ് റോബര്‍ട്ട് വദ്രയുടേതെന്ന നിഗമനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ബ്രയാന്‍സ്റ്റണ്‍ സ്‌ക്വയറിലെ ഫ്‌ളാറ്റ് വദ്രയുടെ പേരിലല്ലെന്ന് റിപ്പോര്‍ട്ടുകളില്‍ കണ്ടെത്തി. വദ്രയുടെ പേരില്‍ നിരവധി വസ്തുവകകള്‍ ലണ്ടനിലുണ്ടെന്ന വിവരം ലഭിച്ചെന്നതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലെന്നാണ് ഇഡിയുടെ വാദം. ബ്രിട്ടീഷ് ദമ്പതികളുടെ പേരിലാണ് ഫ്‌ളാറ്റുള്ളതെന്ന് തങ്ങളുടെ അന്വേഷണത്തില്‍ വ്യക്തമായതായി റിപ്പോര്‍ട്ടുകള്‍. കള്ളപ്പണം വെളുപ്പിച്ച് വിദേശത്ത് വസ്തുവകകള്‍ വാങ്ങിയെന്നാണ് വദ്രയ്‌ക്കെതിരെയുള്ള കേസ്.

വെള്ളിയാഴ്ചയും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇ ഡി വദ്രയോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാവിലെ 10.30 ഓടെ ചോദ്യം ചെയ്യല്‍ ആരംഭിച്ചേക്കുമെന്നാണ് സൂചന. ബുധനാഴ്ചയും വ്യാഴാഴ്ചയും ഇ ഡിക്കു മുന്നില്‍ വദ്ര ചോദ്യം ചെയ്യലിനു ഹാജരായിരുന്നു. അമ്പതും നാല്‍പ്പതും ലക്ഷം വിലയുള്ള രണ്ടു വീടുകളും ആറു ഫ്‌ളാറ്റുള്‍പ്പെടെയുള്ളവ വദ്രയ്ക്ക് ലണ്ടനിലുണ്ടെന്നാണ് ഇ ഡി പറയുന്നത്.

റോബര്‍ട്ട് വദ്രയുടേതെന്ന് ഇ ഡി പറയുന്ന 12 എല്ലെര്‍ടോണ്‍ ഹൗസ് ബ്രിട്ടീഷ് കുടുംബത്തിന്റെതാണെന്നും നിലവില്‍ അവിടെ ആരും താമസത്തിനില്ലെന്നുമാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ഈ മേഖലയില്‍ ഫ്‌ളാറ്റുകള്‍ക്ക് നിലവില്‍ 2315 കോടി രൂപ വരെ മൂല്യം വരുമെന്നാണ് സൂചന.

Top