Chiking
Latest News

സൗന്ദര്യ രജനികാന്തിന്റെ വിവാഹ റിസപ്ഷന്‍ ചിത്രങ്ങള്‍ വൈറല്‍

Web Desk
Indian Telegram Android App Indian Telegram IOS App


ചെന്നൈ: രജനികാന്തിന്റെ മകള്‍ സൗന്ദര്യ രജനികാന്തിന്റെ വിവാഹ റിസപ്ഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ലളിതമായാണ് ചടങ്ങുകള്‍ നടന്നത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് പങ്കെടുത്തത്.

ഫെബ്രുവരി പതിനൊന്നിനാണ് സൗന്ദര്യയുടെ വിവാഹം. ചെന്നൈയില്‍ രജനികാന്തിന്റെ പോയസ് ഗാര്‍ഡന്‍ വസതിയില്‍ നടക്കുന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ പങ്കെടുക്കുകയുള്ളൂ. ശേഷം ചെന്നൈയിലെ നക്ഷത്ര ഹോട്ടലില്‍ വിരുന്നുമുണ്ടാകും.

സഹപ്രവര്‍ത്തകനും അടുത്ത സുഹൃത്തുമായ കമല്‍ഹാസനെ ഉള്‍പ്പടെയുള്ളവരെ രജനികാന്ത് നേരിട്ടെത്തിയാണ് ക്ഷണിക്കുന്നത്. കമല്‍ഹാസനെ കൂടാതെ മണ്മറഞ്ഞ തമിഴ് താരം ശിവജി ഗണേശന്‍ കുടുംബത്തേയും സൂപ്പര്‍സ്റ്റാര്‍ ക്ഷണിച്ചിട്ടുണ്ട്.

രജനികാന്തിന്റെ രണ്ടാമത്തെ മകളാണ് സംവിധായികയായ സൗന്ദര്യ. നടനും ബിസിനസുകാരനുമായ വിശാഖന്‍ വണങ്കാമുടിയാണ് വരന്‍. സൗന്ദര്യയുടെ രണ്ടാം വിവാഹമാണിത്. അശ്വിന്‍ റാംകുമാര്‍ എന്ന വ്യവസായിയുമായുള്ള പൂര്‍വ്വ വിവാഹത്തില്‍ രണ്ടു വയസുള്ള ഒരു മകനുണ്ട് സൗന്ദര്യയ്ക്ക്.

ധനുഷ് നായകനായ ‘വേലൈ ഇല്ലാ പട്ടധാരി’, അനിമേഷന്‍ ചിത്രമായ ‘കൊച്ചടയാന്‍’ എന്നീ ചിത്രങ്ങളുടെ സംവിധായികയാണ് സൗന്ദര്യ.

ചിത്രങ്ങള്‍ കാണാന്‍ പിക്ടോറിയല്‍ മെനുവില്‍ പോകുക.

Top