Chiking
Latest News

സിനിമ കണ്ട് കിളി പോയെന്ന് ആരാധകന്‍; ഒരിക്കല്‍ കൂടി കണ്ടാല്‍ കിളി തിരിച്ചുവരുമെന്ന് പൃഥ്വിരാജ്

Web Desk
Indian Telegram Android App Indian Telegram IOS App

കൊച്ചി: പൃഥ്വിരാജ് നായകനും നിര്‍മ്മാതാവുമായ നയന്‍ സിനിമ മികച്ച പ്രതികരണത്തോടെയാണ് മുന്നേറുന്നത്. ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരി 7നാണ് തിയേറ്ററുകളിലെത്തിയത്. ഇപ്പോള്‍ ചിത്രം കണ്ട ഒരു ആരാധകന്റെ ട്വീറ്റും അതിന് പൃഥ്വി നല്‍കിയ മറുപടിയുമാണ് വൈറലാകുന്നത്.

താന്‍ ചിത്രം കണ്ടെന്നും കണ്ട് കഴിഞ്ഞപ്പോള്‍ ആകെ മൊത്തെ കണ്‍ഫ്യൂഷനായെന്നും ക്ലൈമാക്‌സ് ഒന്ന് വിശദീകരിച്ച് തരാമോയെന്നുമാണ് ആരാധകന്‍ പൃഥ്വിയോട് ട്വിറ്ററിലൂടെ ചോദിച്ചത്. ഇതിന് പൃഥ്വിരാജ് നല്‍കിയ രസകരമായ മറുപടിയാണ് വൈറലായിരിക്കുന്നത്. ചിത്രം ഒന്ന് കൂടി കണ്ടാല്‍ മതി, അപ്പോള്‍ പോയ കിളി തിരിച്ചു വന്നോളും എന്നായിരുന്നു പൃഥ്വിയുടെ കിടിലന്‍ മറുപടി..ചിത്രം കണ്ടതിനു വളരെ നന്ദിയെന്നും പൃഥ്വി ആരാധകനു നല്‍കിയ നല്‍കിയ മറുപടിയില്‍ കുറിച്ചു.

prithvi

ഹൊറര്‍, സൈക്കളോജിക്കല്‍, ത്രില്ലര്‍, സയന്‍സ് ഫിക്ഷന്‍ എന്നീ തലങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രമാണ് നയന്‍. മംമ്ത മോഹന്‍ദാസ്, വമിക ഗബ്ബി, മാസ്റ്റര്‍ അലോക്, പ്രകാശ് രാജ്, ടോണി ലൂക്, രാഹുല്‍ മാധവ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

Top