Chiking
Latest News

വൈ.എസ്.ആറായി മമ്മൂട്ടി; യാത്രയുടെ മേക്കിംഗ് വീഡിയോ കാണാം

Web Desk
Indian Telegram Android App Indian Telegram IOS App

ഹൈദരാബാദ്: യാത്രയുടെ മേക്കിംഗ് വീഡിയോ വൈറല്‍.  ഇന്ന് പ്രദര്‍ശനത്തിന് എത്തിയ മമ്മൂട്ടി നായകനായ പുതിയ സിനിമയാണ് യാത്ര. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.  അതേസമയം സിനിമയുടെ മേക്കിംഗ് വീഡിയോയും ഇപ്പോള്‍ വൈറലാവുകയാണ്. ആന്ധ്ര മുന്‍ മുഖ്യമന്ത്രിയായ വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിത കഥയാണ് ചിത്രം പറയുന്നത്. എന്‍ ടി രാമ റാവു എന്ന സിനിമയുമായി താരതമ്യം ചെയ്ത് ആരാധകര്‍ തമ്മില്‍ കലഹിക്കരുത് എന്ന് മഹി വി രാഘവ് അഭ്യര്‍ഥിച്ചിരുന്നു.

വൈഎസ്ആറും എന്‍ടിആറും തെലുങ്ക് മണ്ണിന്റെ മക്കളാണ്. നമുക്ക് അഭിമാനിക്കാവുന്ന തെലുങ്ക് ഇതിഹാസങ്ങളാണ്. ആരും ആരുടെയും പിന്നിലില്ല. നമ്മുടെ വ്യത്യസ്ത അഭിപ്രായങ്ങള്‍ അവരെ ആദരിക്കാതിരിക്കാന്‍ കാരണമാകരുത്. വ്യത്യസ്തമായ അഭിപ്രായങ്ങള്‍ക്കിടയിലും അവരെ നമുക്ക് ആദരിക്കാം. ചിത്രത്തിന്റെ സംവിധായകന്‍ മഹി വി രാഘവ് പറയുന്നു.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോവുക

Top