Chiking
Latest News

കുട്ടിക്കാല ക്രിക്കറ്റിനെ ഓര്‍മ്മപ്പെടുത്തി ധോണിയുടെ ഒറ്റകൈയ്യന്‍ പ്രതിരോധം(വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

മുബൈ: ഇന്ത്യയുടെ മുന്‍ നായകന്‍ എംഎസ് ധോണി മികച്ച ഫോമിലാണ്. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ മാന്‍ ഓഫ് ദി സീരീസ് നേടി വിമര്‍ശകരുടെ വായ് അടപ്പിച്ചിരുന്നു ധോണി. ബാറ്റിങ്ങിലും വിക്കറ്റ് കീപ്പിങ്ങിലും മാത്രമല്ല ബോളര്‍മാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി വിക്കറ്റ് വീഴ്ത്തുന്നതിലും ധോണിയുടെ കൈകളുണ്ട്. ന്യൂസിലാന്‍ഡ് പര്യടനത്തിലും ധോണി ടീമില്‍ നിര്‍ണായക സാന്നിധ്യമാണെന്ന് ഓരോ മത്സരം കഴിയുന്തോറും തെളിയിക്കുന്നു.

ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടി20 യില്‍ പരാജയപ്പെട്ട ഇന്ത്യ രണ്ടാം ടി20 യില്‍ വിജയം നേടി. ആദ്യ ടി20 യില്‍ ബാറ്റിങ് നിരയില്‍ ധോണി മാത്രമാണ് പിടിച്ചുനിന്നത്. രണ്ടാം ടി20 യിലും ധോണി വിക്കറ്റ് നഷ്ടപ്പെടുത്താതെ പിടിച്ചു നില്‍ക്കാനാണ് ശ്രമിച്ചത്. 14ാം ഓവറില്‍ വിജയ് ശങ്കര്‍ പുറത്തായപ്പോഴാണ് ധോണി ക്രീസിലെത്തിയത്.

നിര്‍ണായക സമയത്ത് വിക്കറ്റ് നഷ്ടപ്പെടുത്തിയാല്‍ അത് ടീമിന് തിരിച്ചടിയാകും എന്നു മനസ്സിലാക്കിയ ധോണി ശ്രദ്ധാപൂര്‍വ്വമാണ് കളിച്ചത്. 16ാം ഓവറില്‍ ഇഷ് സോധിയുടെ ബോള്‍ ക്രീസിന് പുറത്തിറങ്ങി ബിഗ് ഷോട്ടിനായുളള ധോണിയുടെ ശ്രമം ഫലം കണ്ടില്ല. പെട്ടെന്ന് തന്നെ ഒറ്റകൈ കൊണ്ട് ധോണി ബോള്‍ തടയുകയായിരുന്നു. പലര്‍ക്കും തങ്ങളുടെ കുട്ടിക്കാലത്തെ ക്രിക്കറ്റ് ഓര്‍മിപ്പിക്കുന്നതായിരുന്നു ധോണിയുടെ പ്രകടനം.

രണ്ടാം ടി20യില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ ആതിഥേയരെ കീഴ്‌പ്പെടുത്തിയത്. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 159 റണ്‍സ് വിജയലക്ഷ്യം 19ാം ഓവറില്‍ ഇന്ത്യ മറികടന്നു. ഫോറടിച്ചുകൊണ്ട് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ തുടങ്ങിവച്ച ഇന്നിങ്‌സ് ഫോറടിച്ച് ഋഷഭ് പന്ത് പൂര്‍ത്തിയാക്കി. ഓരോ മത്സരങ്ങള്‍ വീതം ജയിച്ച് ഇരു ടീമുകളും പരമ്പരയില്‍ ഒപ്പത്തിനൊപ്പമെത്തി. അര്‍ധ സെഞ്ചുറി നേടിയ നായകന്‍ രോഹിത്തിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യയുടെ റണ്‍സ്‌കോറിങ്ങിന് വേഗത കൂട്ടിയത്.

Top