Chiking
Latest News

കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ നമ്മള്‍ അനുഭവിച്ചത് കൊടും ചൂട് ;പഠന റിപ്പോര്‍ട്ട് പുറത്ത്

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂയോര്‍ക്ക്:കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ ആധുനികകാലത്തെ ഏറ്റവും വലിയ ചൂടാണ് നമ്മളനുഭവിച്ചു തീര്‍ത്തതെന്നു പഠനങ്ങള്‍ പറയുന്നു. 1880 മുതല്‍ കഴിഞ്ഞ വര്‍ഷം വരെ 138 വര്‍ഷത്തെ ആഗോളതാപനിലയാണ് നാസയുടെ ബഹിരാകാശ വിഭാഗം പഠിച്ചത്. ഇതുപ്രകാരം 20ാം നൂറ്റാണ്ടിലെ ശരാശരി താപനിലയേക്കാള്‍ 0.83 ഡിഗ്രി കൂടുതലായിരുന്നു കഴിഞ്ഞവര്‍ഷം അനുഭവപ്പെട്ടത്. ഇതിലുമധികമായിരുന്നു 2015-17 ലെ ചൂട്.

1880 കള്‍ക്കു ശേഷം ആഗോളതാപനിലയില്‍ ഒരു ഡിഗ്രി സെല്‍ഷ്യസോളം വര്‍ധനവുണ്ടായി. മനുഷ്യര്‍ ഹരിതഗൃഹവാതകം വന്‍തോതില്‍ പുറന്തള്ളുന്നതാണ് പ്രധാനകാരണമായി ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ വര്‍ഷം ആര്‍ട്ടിക് പ്രദേശത്ത് വന്‍തോതില്‍ മഞ്ഞുമലകള്‍ ഉരുകിയെന്നും പഠനം വ്യക്തമാക്കുന്നു.

Top