Chiking
Latest News

ഐറയില്‍ ഞെട്ടിക്കുന്ന മേക്ക് ഓവറുമായി നയന്‍താരയെത്തുന്നു (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

ചെന്നൈ:നയന്‍താര ഇരട്ടവേഷത്തിലെത്തുന്ന ഐറയിലെ താരത്തിന്റെ പുതിയ മേക്ക് ഓവര്‍ ശ്രദ്ധേയമാകുന്നു. ചിത്രത്തിലെ മേഘദൂതം എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയിലാണ് നയന്‍താരയുടെ പുതിയ ലുക്ക് പ്രേക്ഷകരിലേക്കെത്തിയത്. നയന്‍താര വ്യത്യസ്തമായ ഗെറ്റപ്പിലെത്തുന്ന ചിത്രം വലിയ പ്രതീക്ഷകളാണ് ബാക്കിയാക്കുന്നത്.

മികച്ച പ്രതികരണമാണ് ഗാനത്തിനു ലഭിക്കുന്നത്. നയന്‍താരക്ക് പുറമെ കലൈയരസന്‍, യോഗി ബാബു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. മലയാളി താരം കുളപ്പുള്ളി ലീല ശ്രദ്ധേയമായ കഥാപാത്രമായി ചിത്രത്തിലുണ്ട്.എച്ചരിക്കൈക്ക് ശേഷം സര്‍ജുന്‍ കെ.എം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഐറ. സുദര്‍ശന്‍ ശ്രീനിവാസന്‍ ചായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് പ്രിയങ്ക രവീന്ദ്രനാണ്.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക

Top