Chiking
Latest News

മമ്മൂട്ടിയുടെ ആദ്യത്തെ നൂറുകോടി ചിത്രമാകാന്‍ യാത്ര;ആദ്യ ദിന വേള്‍ഡ് വൈഡ് കളക്ഷന്‍ 6.90 കോടി

Web Desk
Indian Telegram Android App Indian Telegram IOS App

കൊച്ചി:.വൈഎസ്ആര്‍ വിട വാങ്ങിയിട്ട് പതിറ്റാണ്ട് കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ വേഷവും നോട്ടവും നടപ്പും എല്ലാം മമ്മൂട്ടി എന്ന പ്രതിഭാശാലിയായ നടനിലൂടെ പുനര്‍ജനിക്കുന്നുകയാണ് യാത്രയില്‍. തീയേറ്ററുകളില്‍ ചരിത്രം കുറക്കാന്‍ ഒരുങ്ങുകയാണ് യാത്രയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ആദ്യത്തെ നൂറുകോടി ചിത്രമാകാനുളള കുതിപ്പിലാണ് യാത്ര. 6.90 കോടി രൂപയാണ് ചിത്രത്തിന്റെ ആദ്യ ദിന (വേള്‍ഡ് വൈഡ്) കളക്ഷനെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് വിജയ് ചില്ല സ്ഥിരീകരിച്ചു.

26 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി ഒരു തെലുങ്ക് ചിത്രത്തില്‍ അഭിനയിച്ചത്. കേരളത്തിലും ആദ്യദിനം മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. മമ്മൂട്ടിയുടെ പ്രകടനത്തെക്കുറിച്ചും ആസ്വാദകരും നിരൂപകരും ഒരേ സ്വരത്തില്‍ നല്ല അഭിപ്രായം പറഞ്ഞു.യുഎസ്, കാനഡ, ഓസ്‌ട്രേലിയ യുഎഇ, ഗള്‍ഫ്, തുടങ്ങിയ രാജ്യങ്ങളില്‍ വന്‍ സ്വീകരണമാണ് ചിത്രത്തിനു ലഭിക്കുന്നത്.

യുഎസ് ബോക്‌സ്ഓഫിസില്‍ ഇതുവരെയുളള മമ്മൂട്ടിയുടെ ഏറ്റവും കരുത്തറ്റ പ്രകടനമാണ് യാത്ര. ആന്ധ്രപ്രദേശിലും തെലുങ്കാനയിലും വൈഎസ്ആര്‍ അനുയായികള്‍ യാത്ര ആഘോഷമാക്കുകയാണ്. മമ്മൂട്ടിയുടെ ഫ്‌ലെക്‌സില്‍ പാലാഭിഷേകം നടത്തിയും വന്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചും യാത്ര ചരിത്ര വിജയമാക്കാനുളള തയ്യാറെടുപ്പിലാണ് ആരാധകര്‍.

തിരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോള്‍ വമ്പന്‍ തിരിച്ചുവരവിന് കളമൊരുക്കാനുള്ള വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ലക്ഷ്യമാണ് ചിത്രത്തെ കുറിച്ച് വിമര്‍ശന ശരങ്ങള്‍ ഉയരുമ്പോഴും ഏവരും പ്രശംസിക്കുന്നത് മമ്മൂട്ടിയെയാണ്. അത്രത്തോളം സൂക്ഷ്മമായി ഭാവപകര്‍ച്ചയില്‍ മമ്മൂട്ടിയെന്ന താരം വൈഎസ്ആറിനെ കൊണ്ടാടുന്നു.

ചുട്ടുപ്പൊള്ളുന്ന ആന്ധ്രാപ്രദേശിലൂടെ അദ്ദേഹം കര്‍ഷകര്‍ക്കൊപ്പം നടക്കുമ്പോള്‍ കണ്ടിരിക്കുന്നവര്‍ പത്താണ്ടിനപ്പുറം പിന്നോട്ട് സഞ്ചരിക്കുന്നു. കോണ്‍ഗ്രസിനു നഷ്ടപ്പെട്ടുപോയ ദക്ഷിണേന്ത്യന്‍ പെരുമ വീണ്ടെടുക്കുകയും നിലനിര്‍ത്തുകയും ചെയ്ത ജനകീയ നേതാവായിരുന്ന ഡോ.വൈ.എസ്. രാജശേഖര റെഡ്ഡിയായി മമ്മൂട്ടി അക്ഷരാര്‍ത്ഥത്തില്‍ സ്‌ക്രീനില്‍ ജീവിച്ചുവെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

Top