Chiking
Latest News

പദവിക്ക് ചേരാനാകാത്ത വിധം എംഎല്‍എ പെരുമാറുന്നത് അംഗീകരിക്കാനാകില്ല; എസ് രാജേന്ദ്രനെതിരെ ആഞ്ഞടിച്ച് കെ കെ ശിവരാമന്‍

Web Desk
Indian Telegram Android App Indian Telegram IOS App

ഇടുക്കി: പദവിക്ക് ചേരാനാകാത്ത വിധം എംഎല്‍എ പെരുമാറുന്നത് അംഗീകരിക്കാനാകില്ലെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെകെ ശിവരാമന്‍. സബ്കളക്ടര്‍ രേണു രാജിനെ അപമാനിച്ച സംഭവത്തില്‍ എംഎല്‍എക്കെതിരെ സിപിഐ ആഞ്ഞടിച്ചു. സംസ്‌കാരത്തിന് യോജിക്കാത്ത വിധം പെരുമാറുന്ന എംഎല്‍എ എസ് രാജേന്ദ്രനെ നിയന്ത്രിക്കാന്‍ സിപിഎം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ കൂട്ടുനില്‍ക്കുന്നത് ശരിയല്ല. എംഎല്‍എ എസ് രാജേന്ദ്രനോട് വിശദീകരണം ചോദിക്കുമെന്ന് സിപിഎം ഇടുക്കി ജില്ലാ നേതൃത്വവും വ്യക്തമാക്കിയിരുന്നു. സബ്കളക്ടറോട് മോശമായി പെരുമാറിയോ എന്ന കാര്യം പാര്‍ട്ടി അന്വേഷിക്കുമെന്നും തെറ്റായ നടപടികള്‍ വച്ച് പൊറുപ്പിക്കാനാകില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞിരുന്നു.

നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ച കാലം മുതല്‍ മുതിരപുഴയാറിന്റ തീരം കയ്യേറിയാണ് നിര്‍മ്മാണം നടത്തുന്നതെന്ന് ആരോപിച്ച് പരിസ്ഥിതി പ്രവര്‍ത്തകരടക്കം രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് നിലവില്‍ റവന്യൂ വകുപ്പ് അന്വേഷണം നടത്തി, എന്‍ഒസി വാങ്ങാതെയാണ് കെട്ടിടം നിര്‍മ്മിക്കുന്നതെന്ന് കണ്ടെത്തിയത്. പഞ്ചായത്തിന്റെ നിര്‍മ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കിയ സബ് കളക്ടറെ പൊതുജനമധ്യത്തില്‍ വെച്ചാണ് എംഎല്‍എ അപമാനിച്ചത്. പഴയ മൂന്നാറില്‍ മുതിരപ്പുഴയാറിന് സമീപത്ത് നിര്‍മ്മിക്കുന്ന കെട്ടിടത്തിനാണ് എന്‍ഒസി ഇല്ലെന്ന കാരണത്താല്‍ റവന്യൂ വകുപ്പ് സ്റ്റോപ് മെമ്മോ നല്‍കിയത്. കെഡിഎച്ച് കമ്പനി പഞ്ചായത്തിന് വിട്ടു നല്‍കിയ സ്ഥലത്താണ് ഒരു കോടിയോളം രൂപ മുതല്‍ മുടക്കി പഞ്ചായത്ത് വനിതാ വ്യാവസായ കേന്ദ്രം പണി കഴിപ്പിക്കുന്നത്.

Top