Chiking
Latest News

33 വര്‍ഷങ്ങള്‍ക്ക് മുമ്പ് 10 പൗണ്ടിന് വാങ്ങിയ മോതിരത്തിന് ഇപ്പോള്‍ വില 7,40,000 പൗണ്ട്;അമ്പരന്ന് യുവതി

Web Desk
Indian Telegram Android App Indian Telegram IOS App


ലണ്ടന്‍:വര്‍ഷങ്ങള്‍ക്കു മുന്‍പ് 10 പൗണ്ട് രൂപ നല്‍കി വാങ്ങിയ മോതിരത്തിന് 33 വര്‍ഷങ്ങള്‍ക്കിപ്പുറം വില 7,40,000 പൗണ്ട് (ഏകദേശം 6 കോടി 82 ലക്ഷം രൂപ).ലണ്ടന്‍ സ്വദേശിയായ ഡെബ്ര ഗൊദാര്‍ദ് ആണ് 33 വര്‍ഷങ്ങള്‍ക്കു മുന്‍പ് 10 പൗണ്ട് (925) രൂപ നല്‍കി മോതിരം വാങ്ങിയത് . 15 വര്‍ഷങ്ങളായി ഡെബ്ര ഈ മോതിരം അണിയാറുണ്ടായിരുന്നില്ല. 22 വയസുളളപ്പോള്‍ മോഹിച്ച് വിലപേശി വാങ്ങിയ മോതിരം മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം 55ാം വയസിലാണ് വിലകൂടിയ വജ്രം ആണെന്ന് ഡെബ്ര തിരിച്ചറിയുന്നത്

ഡെബ്രയുടെ മാതാവ് സാമ്പത്തിക തട്ടിപ്പിന് ഇരയായതിനെ തുടര്‍ന്നാണ് ഈ മോതിരം വില്‍ക്കാന്‍ ഡെബ്ര തീരുമാനിച്ചത്. മോതിരം വിറ്റ് കുറച്ച് പണമുണ്ടാക്കി സാമ്പത്തിക പ്രതിസന്ധിക്ക് ആശ്വാസം കണ്ടെത്താനാകുമെന്ന് കരുതി ആയിരുന്നു ഒരു ജ്വല്ലറിയില്‍ എത്തിയത്. വര്‍ഷങ്ങള്‍ പഴക്കമുളള മോതിരമായതിനാലും ഇത്തരം മോതിരങ്ങള്‍ അപൂര്‍വ്വമായതിനാലും ഏതാനും ഡോളറുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഡെബ്ര. എന്നാല്‍ എന്നാല്‍ 25.27 കാരറ്റ് രത്‌നം പതിച്ച മോതിരമാണ് ഇതെന്ന് ജ്വല്ലറിയില്‍ വെച്ചാണ് തിരിച്ചറിഞ്ഞത്. 7,40,000 പൗണ്ട് (ഏകദേശം 6 കോടി 82 ലക്ഷം രൂപ) ആണ് മോതിരത്തിന് വിലയിട്ടത്.

താന്‍ അക്ഷരാര്‍ത്ഥത്തില്‍ അമ്പരന്നു പോയെന്നും എന്റെ അമ്മ കൊളളയടിക്കപ്പെട്ടതിന് പിന്നാലെയാണ് ഇങ്ങനെയൊരു ഭാഗ്യം തന്നെ തേടി എത്തിയതെന്നും ദൈവം കരുതി വെച്ചതാണിതെന്നും ഡെബ്ര പറയുന്നു.

Top