Chiking
Latest News

കാളിദാസിന്റെ രണ്ടാമത്തെ മലയാള ചിത്രം മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡിയുടെ ആദ്യ ഗാനം പുറത്ത് (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

കൊച്ചി:കാളിദാസ് ജയറാം നായകനായി അഭിനയിക്കുന്ന രണ്ടാമത് മലയാള ചിത്രം മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡിയുടെ ആദ്യ ഗാനം പുറത്തിറങ്ങി. പുതിയ വഴിയിലിനി എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് നജിം അര്‍ഷാദും, അരുണ്‍ വിജയും ചേര്‍ന്നാണ്. ഹരിനാരായണന്റെ വരികള്‍ക്ക് ഈണമിട്ടിരിക്കുന്നത് അരുണ്‍ വിജയ് തന്നെയാണ്.

നായകന്‍ കാളിദാസ്, നായിക അപര്‍ണ ബാലമുരളി എന്നിവര്‍ ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നുണ്ട്.മമ്മി ആന്‍ഡ് മി ,മൈ ബോസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജീത്തു ജോസഫ് കോമഡിക്കു പ്രാധാന്യം നല്‍കി ചെയ്യുന്ന ചിത്രമാണ് മിസ്റ്റര്‍ ആന്‍ഡ് മിസിസ് റൗഡി. ത്രില്ലര്‍ ചിത്രങ്ങളുടെ സംവിധായകനായ ജീത്തുവിന്റെ ആദ്യ യൂത്ത് സിനിമ കൂടിയാണിത്. ഗണപതി, വിഷ്ണു ഗോവിന്ദ്, ഷെബിന്‍ ബെന്‍സണ്‍, വിജയ്ബാബു, ശരത് സഭ, സായികുമാര്‍, വിജയരാഘവന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

മലയാളത്തിലെ ആദ്യ ചിത്രം പൂമരത്തിനു ശേഷം കാളിദാസ് അഭിനയിക്കുന്ന രണ്ടാമത്തെ സിനിമയാണു Mr ആന്‍ഡ് Ms റൗഡി. ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം നിര്‍വഹിക്കുന്ന അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവില്‍ കാളിദാസ് നായക വേഷത്തിലെത്തുന്നുണ്ട്. ഐശ്വര്യ ലക്ഷ്മിയാണ് നായിക.

ജാക്ക് ആന്‍ഡ് ജില്‍ എന്ന സന്തോഷ് ശിവന്‍ ചിത്രത്തിലും കാളിദാസാണ്.ജീത്തുവിന്റേതായി തമിഴിലെ കാര്‍ത്തി ചിത്രവും ഹിന്ദിയില്‍ ഇമ്രാന്‍ ഹാഷ്മി ചിത്രവുമുണ്ട്. സെന്‍ട്രല്‍ പിക്‌ചേഴ്‌സ് വിതരണാവകാശം എടുത്തിരിക്കുന്ന ചിത്രം ഫെബ്രുവരി 22ന് തിയേറ്ററുകളിലെത്തും.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക

Top