മുഖ്യമന്ത്രിയുടെ ഭാഷയും ശൈലിയും സിപിഎം പ്രാദേശിക നേതാക്കളും ജനപ്രതിനിധികളും ആവര്‍ത്തിക്കുകയാണ്; മുല്ലപ്പള്ളി
Web Desk
മലപ്പുറം: ഇതാണോ സിപിഎം വിഭാവനം ചെയ്യുന്ന നവോത്ഥാനമെന്ന് സിപിഎം നെ വിമര്‍ശിച്ച് മുല്ലപ്പള്ളി. ദേവികുളം സബ് കലക്ടര്‍ രേണു രാജിനെ അധിക്ഷേപിച്ച എസ് രാജേന്ദ്രന് എംഎല്‍എയുടെ നടപടിയില്‍ സിപിഎം നിലപാട് വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ആരോപിച്ചു.
ഇത്തരം സ്ത്രീവിരുദ്ധ സമീപനങ്ങള്‍ അവസാനിപ്പിക്കാന്‍ സിപിഎം എത്രയും പെട്ടെന്ന് തയ്യാറാവാണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഭാഷയും ശൈലിയും സിപിഎം പ്രാദേശിക നേതാക്കളും ജനപ്രതിനിധികളും ആവര്‍ത്തിക്കുകയാണ്. സ്ത്രീത്വത്തെ അപമാനിക്കുന്ന നിലപടാണ് സിപിഎം തുര്‍ടച്ചയായി കൈക്കൊള്ളുന്നത്.