Chiking
Latest News

സ്മാര്‍ട്ട്‌ഫോണുകളില്‍ ഇനി ആര്‍ത്തവ ഇമോജിയും

Web Desk
Indian Telegram Android App Indian Telegram IOS App


ലണ്ടന്‍: മാര്‍ച്ചോടെ സ്മാര്‍ട്ട്‌ഫോണുകളില്‍ ആര്‍ത്തവ ഇമോജി വരുന്നു .നീല കലര്‍ന്ന പാശ്ചത്തലത്തിലുള്ള വലിയ തടിച്ച രക്തതുള്ളിയാണ് അടയാളം.സാധരണനിലയില്‍ സാനിറ്ററി നാപ്കിന്‍ പരസ്യത്തില്‍ കാണുന്ന പാശ്ചത്തലത്തില്‍ തന്നെയാണ് ഇതിനും

ഏറ്റവും അവധാനതയോടെ സ്ത്രീ പുരുഷനില്‍ നിന്നും ഒളിപ്പിച്ച് വയ്ക്കുന്ന രഹസ്യമാണ് ആര്‍ത്തവം. ജൈവികമായ ശാരീരിക പ്രക്രിയ ആണെങ്കിലും അതിന് പാരമ്പര്യമായ വിശ്വസത്തിന്റെ പേരില്‍ കൈവന്ന മോശം എന്ന തോന്നല്‍ അതിനെ ഒരു രഹസ്യമായി സൂക്ഷിക്കാന്‍ കാരണമാകുന്നു. അതിനാല്‍ തന്നെ പങ്കാളിയുടെ ആര്‍ത്തവ കാലത്തെക്കുറിച്ച് പുരുഷന്‍ തീര്‍ത്തും അജ്ഞതയിലാകുന്നു. ഇത് അവര്‍ക്ക് സ്ത്രീകളെ സഹായിക്കാനോ അവരുടെ വികാരം മനസിലാക്കാനോ തടസമാകുന്നു. അതിനാല്‍ തന്നെയാണ് യുകെ ആസ്ഥാനമാക്കിയുള്ള പ്ലാന്‍ ഇന്റര്‍നാഷണല്‍ എന്ന ഏജന്‍സിയുടെ ക്യാംപെയിന്റെ ഭാഗമായി ഇത്തരത്തില്‍ ഒരു ആര്‍ത്തവ ഇമോജി സ്മാര്‍ട്ട്‌ഫോണുകളില്‍ വരുന്നുണ്ട്. തനിക്ക ആര്‍ത്തവകാലമാണെന്ന് സ്ത്രീകള്‍ക്ക് ഇതിലൂടെ വ്യക്തമാക്കുവാന്‍ സാധിക്കും.

ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്ക് സംഭവിക്കുന്ന ഹോര്‍മോണ്‍ വ്യത്യാസം അവരുടെ മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാറുണ്ട് ആ സമയം അവര്‍ക്ക് സൗകര്യമല്ലാത്ത സംഭാഷണങ്ങളും ഇടപെടലും ഏറെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും ഈ ഇമോജി പങ്കുവയ്ക്കുന്നതിലൂടെ അത്തരത്തിലുള്ള അനാവശ്യ പ്രശ്‌നങ്ങള്‍ ഒഴിപ്പിച്ച് സമാധാനപരമായ ആര്‍ത്തവകാലം സ്ത്രീകള്‍ക്ക് ഒരുക്കി കൊടുക്കാന്‍ ചുറ്റുമുള്ളവര്‍ക്ക് കഴിയും എന്നാണ് ഈ പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.

Top