Chiking
Latest News

ആക്ഷന്‍ ഹീറോ ബിജു;  മോഷ്ടാവിനെ മണിക്കൂറുകള്‍ക്കകം പിടികൂടിയ പൊലീസിനു ആദരം(വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App


തിരുവനന്തപുരം:വ്യദ്ധയുടെ മാല പിടിച്ചുപറിച്ച് ബൈക്കില്‍ കടന്നുകളഞ്ഞ മോഷ്ടാവിനെ മണിക്കൂറുകള്‍ക്കകം പിടികൂടിയ പോലീസുകാര്‍ക്ക് ആദരം. സന്ദര്‍ഭോചിതമായ പ്രവര്‍ത്തിയിലൂടെ ജനങ്ങളുടെ പ്രശംസ നേടിയിരിക്കുകയാണ് സിറ്റി ട്രാഫിക് പോലീസ് സ്റ്റേഷനിലെ ബിജുകുമാര്‍.

കഴിഞ്ഞ ദിവസം തിരുമല ശ്രീകൃഷ്ണ ആശുപത്രിക്ക് മുന്‍വശമുള്ള കൈരളി ഗാര്‍ഡന്‍ റോഡില്‍ വെച്ചാണ് സംഭവം. കൈരളി നഗര്‍ സ്വദേശിനി പാര്‍വതിയോട് മേല്‍വിലാസം ചോദിക്കാനെന്ന വ്യാജേന അടുത്തു ചെന്ന മോഷ്ടാവ് ഒന്നരപ്പവന്‍ സ്വര്‍ണമാല പിടിച്ചു പറിച്ച് ബൈക്കില്‍ കടന്നു കളയുകയായിരുന്നു. ഇയാളെ കടന്നു പിടിച്ചു മാല തിരികെ വാങ്ങാന്‍ ശ്രമിച്ചെങ്കിലും ബൈക്ക് വേഗത്തിലെടുത്തതോടെ പാര്‍വതി താഴെ വീഴുകയായിരുന്നു. വീണ്ടും എഴുന്നേറ്റ് ബൈക്കിന് പുറകെ ഓടിയെങ്കിലും മോഷ്ടാവ് രക്ഷപ്പെട്ടിരുന്നു. മാല മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിയുകയും ചെയ്തു.

തുടര്‍ന്ന് ബിജു കുമാര്‍ വാഹന നമ്പര്‍ പാര്‍ക്കിംഗ് പരിസരത്ത് അന്വേഷിച്ചു കണ്ടെത്തി. വഹാനത്തിന്റെ ഉടമസ്ഥനെ കണ്ടെത്താനായി സ്‌കൂട്ടറിനടുത്ത് തന്നെ ബിജുകുമാര്‍ കാത്തു നിന്നു. അല്‍പ സമയത്തിനു ശേഷം ഉടമസ്ഥന്‍ ബൈക്കിനരികിലെത്തിയപ്പോഴാണ് ബിജുകുമാര്‍ തന്ത്രപരമായി പ്രതിയെ കീഴ്‌പ്പെടുത്തിയത്. ബൈക്ക് നോ പാര്‍ക്കിങ് ഏരിയയിലാണ് അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ പിഴ അടച്ചിട്ട് പോയാല്‍ മതിയെന്ന് വളരെ സമാധാനത്തോടെ പറഞ്ഞപ്പോള്‍ പ്രതി വിശ്വസിച്ചു. തുടര്‍ന്ന് മോഷ്ടാവിനെ സ്‌റ്റേഷനിലെത്തിച്ചു പിടികൂടി.

പൂജപ്പുര ചിത്രാനഗര്‍ ലക്ഷ്മി വിലാസം വീട്ടില്‍ നിന്ന് പൂജപ്പുര പൈ റോഡില്‍ വാടകയ്ക്ക് താമസിക്കുന്ന സജീവ് (28) ആണ് പിടിയിലായത്. ഇയാള്‍ നിരവധി മോഷണക്കേസകളില്‍ പ്രതിയാണ്.

Top