Chiking
Latest News

രാമനാട്ടുകരയില്‍ ടൂറിസ്റ്റ് ബസിന് നേരെ വെടിയുതിര്‍ത്തു വിദ്യാര്‍ത്ഥി സംഘം;രണ്ട് പേര്‍ പോലീസ് കസ്റ്റഡിയില്‍

Web Desk
Indian Telegram Android App Indian Telegram IOS App


രാമനാട്ടുകര:കോഴിക്കോട് രാമനാട്ടുകരയില്‍ ടൂറിസ്റ്റ് ബസിന് നേരെ കാറിലെത്തിയ സംഘം എയര്‍ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തു. ഇന്നലെ രാത്രി 12 മണിയോടെ രാമനാട്ടുകര മേല്‍പ്പാലത്തില്‍ വാഹനം മറികടന്നതിനെ ചൊല്ലിലുള്ള തര്‍ക്കമാണ് സംഭവത്തിന് പിന്നില്‍. മലപ്പുറം ഭാഗത്തേക്ക് പോയ ടൂറിസ്റ്റ് ബസിന് നേരെ കാറിലെത്തിയ വിദ്യാര്‍ത്ഥികള്‍ വെടിയുതിര്‍ക്കുകയായിരുന്നു .സംഭവത്തില്‍ രാമനാട്ടുകര സ്വദേശികളായ രണ്ട് വിദ്യാര്‍ത്ഥികളെ ഫറോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു.

ദേശീപാതയിലൂടെ കാറില്‍ യാത്ര ചെയ്ത വിദ്യാര്‍ത്ഥികളും ബസ് ജീവനക്കാരും തമ്മില്‍ ഓവര്‍ടേക്ക് ചെയ്തതിനെ ചൊല്ലി തര്‍ക്കമുണ്ടായി. പലതവണ ബസിനെ മറികടന്ന് വിദ്യാര്‍ത്ഥികള്‍ പരിഭ്രാന്തി സൃഷ്ടിച്ചു. ഒടുവില്‍ മേല്‍പ്പാലത്തില്‍ എത്തിയപ്പോള്‍ എയര്‍ഗണ്‍ ഉപയോഗിച്ച് ബസിന് നേരെ വെടിയുതിര്‍ത്തു എന്നാണ് സംഭവത്തെ കുറിച്ച് പോലീസ് നല്‍കുന്ന വിശദീകരണം.

ബസ് ജീവനക്കാരാണ് ഫറോക്ക് പൊലീസില്‍ വിവരം അറിയിച്ചത്. പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാറ് കണ്ടെത്തി. വാടകയ്‌ക്കെടുത്ത കാറിലാണ് വിദ്യാര്‍ത്ഥികള്‍ യാത്ര ചെയ്തത്. ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍ഗണ്ണാണ് ഇവര്‍ ഉപയോഗിച്ചത്. സംഭവശേഷം നിര്‍ത്താതെ പോയ ബസ് പൊലീസ് പിന്നീട് കണ്ടെത്തി.സംഭവത്തില്‍ നാശനഷ്ടമോ ആളപായമോ ഇല്ലാത്തതിനാല്‍ പരാതിയില്ലെന്ന് ഇവര്‍ അറിയിച്ചതായി ഫറോക്ക് പൊലീസ് പറഞ്ഞു.

Top