Chiking
Latest News

ബിജെപി വിമത നേതാവ് കോണ്‍ഗ്രസിലേക്ക്; രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ പാര്‍ട്ടി പ്രവേശനം നടത്തും

Web Desk
Indian Telegram Android App Indian Telegram IOS App

പാട്‌ന: ഫെബ്രുവരി 15ന് നടക്കുന്ന ചടങ്ങില്‍ ബിഹാറിലെ എം.പി.യും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ കീര്‍ത്തി ആസാദ് കോണ്‍ഗ്രസില്‍ ചേരും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലായിരിക്കും അദ്ദേഹത്തിന്റെ പുതിയ പാര്‍ട്ടി പ്രവേശനം. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇത്തവണ കോണ്‍ഗ്രസ് ടിക്കറ്റിലായിരിക്കും ദര്‍ബംഗയില്‍നിന്ന് കീര്‍ത്തി ആസാദ് ജനവിധി തേടുക. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരമായ കീര്‍ത്തി ആസാദ് ഏഴ് ടെസ്റ്റ് മത്സരങ്ങളും 25 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്.

ബിഹാറിലെ ദര്‍ബംഗയില്‍നിന്ന് മൂന്നുതവണ ലോക്‌സഭയിലെത്തിയ കീര്‍ത്തി ആസാദിനെ 2015ലാണ് ബി.ജെ.പിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരേ വിമര്‍ശനമുന്നയിച്ചതിനായിരുന്നു സസ്‌പെന്‍ഷന്‍. തുടര്‍ന്ന് ബി.ജെ.പി. വിമതനായി നിലകൊണ്ട അദ്ദേഹം കോണ്‍ഗ്രസിലേക്കോ ആര്‍.ജെ.ഡിയിലേക്കോ ചേക്കേറുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് കീര്‍ത്തി ആസാദിന്റെ കോണ്‍ഗ്രസ് പ്രവേശനം സംബന്ധിച്ച് സ്ഥിരീകരണമുണ്ടായിരിക്കുന്നത്.

Top