Chiking
Latest News

പടിക്കല്‍ കലമുടച്ച് ഇന്ത്യ; ടി20 പരമ്പര ന്യൂസിലാന്‍ഡിന്

Web Desk
Indian Telegram Android App Indian Telegram IOS App

ഹാമില്‍ട്ടണ്‍: മൂന്നാം ടി20യില്‍ ഇന്ത്യ ന്യൂസീലാന്‍ഡിനെതിരെ ഇന്ത്യക്ക് തോല്‍വി. 4 റണ്‍സിനാണ് ഇന്ത്യ തോല്‍വിക്ക് വഴങ്ങിയത്. ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനയച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ തീരുമാനത്തെ വെല്ലുവിളിക്കുന്ന പ്രകടനമാണ് ന്യൂസീലാന്‍ഡ് കാഴ്ച്ചവെച്ചത്. നിശ്ചിത 20 ഓവറില്‍ നിന്ന് 4 വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സാണ് കിവീസ് പടുത്തുയര്‍ത്തിയത്.

നിശ്ചിത ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്താനാകാത്തതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. 72 റണ്‍സ് നേടിയ കോളിന്‍ മണ്‍റോയുടെയും, 43 റണ്‍സ് നേടിയ ടിം സീഫര്‍ട്ട് എന്നിവര്‍ ചേര്‍ന്നാണ് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കിയത്. ബൗളിങ്ങില്‍ കുല്‍ദീപ് യാദവ് 2 വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ശിഖര്‍ ധവാനെ തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും രോഹിത് ശര്‍മ്മയും (38), വിജയ് ശങ്കറും (43) ചേര്‍ന്ന് മികച്ച തുടക്കം സമ്മാനിച്ചു. അവസാന ഓവറുകളില്‍ ദിനേശ് കാര്‍ത്തിക്കും (33), കൃണാല്‍ പാണ്ഡ്യയും (26) മുന്നേറ്റം നടത്തിയെങ്കിലും ഇന്ത്യ 4 റണ്‍സിന് തോല്‍വി വഴങ്ങുകയായിരുന്നു.

Top