വൃദ്ധയുടെ മൃതദേഹം ചാക്കില്‍ കെട്ടി വച്ച നിലയില്‍ കണ്ടെത്തി
Web Desk
പാലക്കാട്: പാലക്കാട് മാത്തൂരില്‍ വൃദ്ധയുടെ മൃതദേഹം ചാക്കില്‍ കെട്ടി വച്ച നിലയില്‍ കണ്ടെത്തി.വൃദ്ധയുടെ വീടിന് സമീപമുള്ള മറ്റൊരു വീട്ടിലാണ് മൃതദേഹം ഉണ്ടായിരുന്നത്.ഓമന എന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്.സംഭവത്തില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് പിന്നില്‍ മോഷണ ശ്രമമാണെന്നാണ് സംശയം. കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്ത് വരികയാണ്.