Chiking
Latest News

മൂന്നാറിലെ അനധികൃത നിര്‍മാണത്തിന് പിന്നില്‍ വന്‍ തട്ടിപ്പെന്ന് ആരോപണം; റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സബ് കലക്ടറുടെ നിര്‍ദേശം

Web Desk
Indian Telegram Android App Indian Telegram IOS App

മൂന്നാര്‍: മൂന്നാറിലെ അനധികൃത നിര്‍മാണത്തിന് പിന്നില്‍ വന്‍ തട്ടിപ്പെന്ന് ആരോപണം. ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്റെ പുരയിടത്തോട് ചേര്‍ന്ന് അനധികൃത നിര്‍മാണം നടക്കുന്നെന്നും ആരോപണമുണ്ട്. പ്രദേശത്തെ ഭൂമി ഇടപാടുകളെ സംബന്ധിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വില്ലേജ് ഓഫീസര്‍ക്ക് സബ് കലക്ടര്‍ നിര്‍ദേശം നല്‍കി.

യുഡിഎഫ് ഭരിക്കുന്ന മൂന്നാര്‍ പഞ്ചായത്തിന്റെ അനധികൃത നിര്‍മ്മാണത്തിന് പഞ്ചായത്തിനൊപ്പം നിലകൊണ്ട സിപിഐഎം എംഎല്‍എയുടെ നടപടി ദുരൂഹമാണെന്നാണ് ആരോപണം. ദേവികുളം സബ് കലക്ടര്‍ രേണു രാജിനെ രൂക്ഷമായി അധിക്ഷേപിക്കുകയും പിന്നീട് ഖേദം പ്രകടിപ്പിക്കുകയും ചെയ്‌തെങ്കിലും എംഎല്‍എ പരസ്യമായ നിയമ ലംഘനമാണ് നടത്തിയത്. മൂന്നാറിലെ സിപിഐ അംഗം ഔസേഫിന്റെ പരാതിയെ തുടര്‍ന്നാണ് റവന്യൂ സംഘം നിര്‍മാണം തടയാന്‍ എത്തിയത്. പരിസ്ഥിതി ലോല മേഖലയിലെ നിര്‍മാണം തടയുന്നതിന് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഔസേഫ്.

എന്നാല്‍ തന്റെ ഭൂമിയില്‍ അനധികൃത നിര്‍മാണമില്ലെന്നും മൂന്നാറില്‍ കയ്യേറ്റങ്ങള്‍ ഇല്ലെന്നും എം.എല്‍.എ പറഞ്ഞു. എംഎല്‍എയുടെ നടപടിയില്‍ സിപിഐഎം ഇടുക്കി ജില്ലാ കമ്മിറ്റി ഇന്ന് വിശദീകരണം തേടും.

Top