Chiking
Latest News

രാജ്യത്തെ വിഭജിക്കാനാണ് ബിജെപിയുടെ ശ്രമം; മോദിക്കെതിരേ ചന്ദ്രബാബു നായിഡു

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: രാജ്യത്തെ വിഭജിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ആന്ധ്ര മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു. രാജ്യത്തിന്റെ ആവശ്യം തിരിച്ചറിയാത്തവരാണ് രാജ്യം ഭരിക്കുന്നതെന്നും ചന്ദ്രബാബു നായിഡു ആരോപിച്ചു. ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കുക എന്ന ആവശ്യമുയര്‍ത്തി നടത്തുന്ന ഏകദിന സത്യാഗ്രഹ വേദിയില്‍ സംസാരിക്കുകയായിരുന്നു എന്‍ ചന്ദ്രബാബു നായിഡു.

ആന്ധ്രയോട് കേന്ദ്രം കാണിക്കുന്നത് കടുത്ത അനീതിയെന്ന് നായിഡു പറഞ്ഞു. എന്നെ ആക്രമിക്കുകയാണ് ആന്ധ്രയില്‍ വരുമ്പോള്‍ മോദി ചെയ്യുന്നതെന്നും ചന്ദ്രബാബു നായിഡു.

വ്യക്തിഹത്യ നിര്‍ത്തി ആന്ധ്രയ്ക്ക് വേണ്ടത് ചെയ്യൂ എന്നും ചന്ദ്രബാബു നായിഡു. കേന്ദ്ര സര്‍ക്കാരിനെതിരായാണ് സമരമെന്നും തെരഞ്ഞെടുപ്പിന് മുന്‍പ് നല്‍കിയ വാഗ്ദാനം പാലിക്കാന്‍ കേന്ദ്രം ശ്രമിക്കുന്നില്ലെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.

ഞങ്ങള്‍ അവകാശം നേടാതെ മടങ്ങില്ലെന്ന് മോദിക്ക് താക്കിത് നല്‍കുന്നുവെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു. ഞങ്ങള്‍ ഈ രാജ്യത്തിന്റെ ഭാഗമാണ്, നീതി ഞങ്ങള്‍ക്കും വേണമെന്ന് ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടു.

Top