Chiking
Latest News

രണ്‍ബീറുമായുള്ള വിവാഹം ഇപ്പോഴില്ല മറുപടിയുമായി ആലിയ

Web Desk
Indian Telegram Android App Indian Telegram IOS App

മുംബൈ:ബോളിവുഡും പ്രേക്ഷകരും ആകാംക്ഷയോടെ കാത്തിരിക്കുന്ന താര വിവാഹമാണ് നടന്‍ രണ്‍ബീര്‍ കപൂറിന്റേയും നടി ആലിയ ഭട്ടിന്റേയും. ഇവരുടെ വിവാഹവുമായി ബന്ധപ്പെട്ട് നിരവധി കഥകളാണ് പ്രചരിക്കുന്നത്.എത്രയും വേഗം രണ്‍വീറും ആലിയയും ഒന്നാകണമെന്നാണ് ആരാധകരുടെ ആഗ്രഹം .വിവാഹം ഉടന്‍ ഉണ്ടാകുമെന്നുള്ള വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. താരങ്ങളാകട്ടെ സിനിമ ഷൂട്ടിങ്ങും റിലീസുമായി ബന്ധപ്പെട്ട് തിരിക്കലുമാണ്.

Image result for aaliya ranbir

വിവാഹത്തെ കുറിച്ചുളള കഥകള്‍ പ്രചരിക്കുമ്പോള്‍ ആലിയ തന്നെ അതിനെ കുറിച്ച് തുറന്നു പറയുകയാണ്. രണ്‍വീര്‍ സിങ് ആലിയ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഗല്ലി ബോയുടെ പ്രെമോഷന്‍ പരിപാടിയിലാണ് ആലിയ തന്റെ വിവാഹത്തിനെ കുറിച്ച് തുറന്ന് പറഞ്ഞത്. ഇതോടു കൂടി പുറത്തു വരുന്ന വ്യാജ വാര്‍ത്തയ്ക്ക് അറിതിയുണ്ടായിരിക്കുകയാണ്.

Related image

അടുത്ത കാലത്തായി ബോളിവുഡില്‍ രണ്ട് മനോഹര വിവാഹങ്ങള്‍ കഴിഞ്ഞതല്ലേയുള്ളൂ. ആളുകള്‍ക്ക് ഒരു ഇടവേള ലഭിക്കട്ടെയെന്നായിരുന്നു ആലിയയുടെ മറുപടി. 2018 അവസാനത്തിലായിരുന്നു പ്രിയങ്ക നിക്ക് വിവാഹവും ദീപികരണ്‍വീര്‍ വിവാഹവും നടന്നത്. ബോളിവുഡ് ആഘോഷമാക്കിയ താര വിവാഹമായിരുന്നു ഇവരുടേത്. ഒരു ഫിലിം ഫെയര്‍ അവാര്‍ഡ് നിശ പോലെയായിരുന്നു വിവാഹ സല്‍ക്കാരങ്ങള്‍. ഇതില്‍ നിന്ന് ഗംഭീരമായിരിക്കും ആലിയ രണ്‍ബീര്‍ വിവാഹം.

Top