Chiking
Latest News

സബ് കളക്ടറുടെ നടപടിയില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്ന് കാനം രാജേന്ദ്രന്‍

Web Desk
Indian Telegram Android App Indian Telegram IOS App

തിരുനവന്തപുരം: സബ് കളക്ടറുടെ നടപടിയില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്ന് കാനം രാജേന്ദ്രന്‍. സബ് കളക്ടര്‍ നിര്‍വഹിച്ചത് സ്വന്തം ഉത്തരവാദിത്വമാണെന്ന് കാനം പറഞ്ഞു. നിയമലംഘകരെ സഹായിച്ചാല്‍ അക്കാര്യം കോടതിയെ അറിയിക്കേണ്ടതുണ്ട്. നിയമാനുസൃതം ജോലി ചെയ്യുന്നവരെ സംരക്ഷിക്കും. ഈ നിലപാട് സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എംഎല്‍എയുടെ പരാമര്‍ശം അദ്ദേഹത്തിന്റെ പാര്‍ട്ടി തന്നെ തള്ളിയിട്ടുണ്ട്. കാനം വ്യക്തമാക്കി.  പഞ്ചായത്തായാലും മറ്റേത് സ്ഥാപനമായാലും നിയമമനുസരിച്ചേ പ്രവർത്തിക്കാൻ കഴിയുവെന്നും കാനം രാജേന്ദ്രന്‍ വിശദമാക്കി.

Top