Chiking
Latest News

വന്‍ പദ്ധതിയുടെ ചുരുളഴിഞ്ഞു; വീട്ടമ്മയെ കൊന്ന് ചാക്കില്‍ക്കെട്ടിയ സംഭവത്തില്‍ മുഖ്യ പ്രതികള്‍ അറസ്റ്റില്‍

Web Desk
Indian Telegram Android App Indian Telegram IOS App

പാലക്കാട്: പാലക്കാട് മാത്തൂര്‍ സ്വദേശിയും നാട്ടില്‍ അറിയപ്പെടുന്ന സിപിഎം നേതാവായിരുന്ന സഹദേവന്റെ ഭാര്യയുമായ ഓമനയുടെ മൃതദേഹമാണ് ഇന്നലെ പുലര്‍ച്ചെ സമീപത്തെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്. പ്രതികളിലൊരാളായ ഷൈജുവിന്റെ വീട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ചുങ്കമന്ദത്ത് വീട്ടമ്മയെ കൊന്ന് ചാക്കില്‍ക്കെട്ടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നാട്ടുക്കാര്‍ക്ക് ഇപ്പോഴും നടുക്കം വിട്ടു മാറിയിട്ടില്ല.

ഓമന ഉപയോഗിക്കുന്ന കുട അറസ്റ്റിലായ പ്രതി ഷൈജുവിന്റെ വീടിനു മുന്നില്‍നിന്നു കണ്ടെത്തിയതോടെയാണ് സംശയം അങ്ങോട്ട് തിരിഞ്ഞത്. ഷൈജുവിന്റെ വീട് ആദ്യം പരിശോധിച്ചപ്പോള്‍ ഒന്നും കണ്ടെത്തിയില്ല. കൃത്യത്തിന് ശേഷം ഷൈജു ഓമനയുടെ ശരീരത്തിലുണ്ടായിരുന്ന ആഭരണം വില്‍ക്കാന്‍ ശ്രമിച്ചു. കടയുടമയും നാട്ടുകാരും സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറം ലോകമറിയുന്നത്. പിന്നീട് നടന്ന വിശദമായ പരിശോധനയിലാണ് കട്ടിലിനടിയില്‍ ചാക്കില്‍കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്നാണ് മുഖ്യപ്രതികളായ ഷൈജുവിനെയും വിജീഷിനെയും കസ്റ്റഡിയിലെടുത്തത്.

പ്രതികളുടെ വീട്ടില്‍നിന്ന് അര കിലോമീറ്റര്‍ അകലെയാണ് ഓമനയുടെ ഉടമസ്ഥതയിലുള്ള നെല്‍പാടം. രാവിലെയും വൈകിട്ടും ഇവര്‍ പാടത്തെത്തും. ഓമന ശനിയാഴ്ച വൈകിട്ട് ആശുപത്രിയിലെത്തി ആരോഗ്യ പരിശോധന നടത്തിയ ശേഷമാണു പാടത്തേക്കിറങ്ങിയത്. പ്രതികളുടെ വീടിനപ്പുറം മറ്റു വീടുകളില്ല. ഇവിടെ വെച്ചാണ് കൊലപാതകം നടത്തിയതെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മൃതദേഹം തോട്ടില്‍ തള്ളാനും പ്രതികള്‍ ആലോചിച്ചിരുന്നതിന്റെ സൂചനകള്‍ ലഭിച്ചിട്ടുണ്ട്.

ആലത്തൂര്‍ ഡിവൈഎസ്പി പി.എ. കൃഷ്ണദാസ്, കുഴല്‍മന്ദം ഇന്‍സ്‌പെക്ടര്‍ എ.എം. സിദിഖ്, എസ്‌ഐ അനൂപ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. കൊലപാതകത്തില്‍ മുന്‍വൈരാഗ്യം ഉണ്ടോയെന്ന് പരിശോധിക്കുന്നു. അതേസമയം, മൃതദേഹം കണ്ടെത്തിയ വീടിന് പിന്നിലുള്ള സെപ്റ്റിക് ടാങ്കിന്റെ മുകളിലുള്ള മണ്ണും മറ്റും നീക്കിയിട്ടുണ്ട്. ഇത് മൃതദേഹം സെപ്റ്റിക് ടാങ്കില്‍ തള്ളാനാണെന്ന് പൊലീസ് സംശയിക്കുന്നു.

Top